ന്യൂഡല്‍ഹി: വിവാദ ‘മാറാട്’ പരാമര്‍ശത്തില്‍ സിപിഐഎം നേതാവ് എ കെ ബാലനെ പിന്തുണച്ച് സിപിഐഎം ജനറല്‍ സെക്രട്ടറി എം എ ബേബി. പാര്‍ട്ടിയുടെ പൊതുനിലപാടിനുള്ളില്‍ നിന്നുകൊണ്ടാണ് എല്ലാവരും പ്രതികരിക്കുന്നത്. അതില്‍ ഇത്രശതമാനം ശരിയെന്നോ തെറ്റെന്നോ പറയാനാകില്ല. എല്ലാതരം വര്‍ഗീയതയും എതിര്‍ക്കപ്പെടേണ്ടതാണെന്നും എം എ ബേബി പറഞ്ഞു.
കോണ്‍ഗ്രസ് ചിഹ്നത്തില്‍ വിജയിച്ച വ്യക്തിയാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ എന്നും ഇരകളോടുള്ള പെരുമാറ്റം വൈകൃതം നിറഞ്ഞതാണെന്നും എംഎ ബേബി ആരോപിച്ചു. രാഷ്ട്രീയ പാര്‍ട്ടികള്‍ ധാര്‍മ്മികത ഉയര്‍ത്തിപ്പിടിക്കണം. എല്ലാ രാഷ്ട്രീയ പാര്‍ട്ടികളിലും ഇത്തരം പരാതികള്‍ പരിഗണിക്കാന്‍ ഇന്റേണല്‍ കമ്മിറ്റികള്‍ വേണമെന്നും എം എ ബേബി പറഞ്ഞു.
















