പ്രേക്ഷക പ്രിയങ്കരിയാണ് ഐശ്വര്യ ലക്ഷ്മി. സോഷ്യൽ മീഡിയയിൽ നിന്നും ഇടവേളയെടുത്ത താരത്തിന്റെ ഇപ്പോഴത്തെ ലൂക്ക് ആണ് സൈബറിടത്ത് ചർച്ചയാകുന്നത്. ചെന്നൈയിലെ ഒരു പ്രമുഖ സ്ഥാപനത്തിന്റെ ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കാനെത്തിയ താരത്തിന്റെ വസ്ത്രധാരണമാണ് ഒരു വിഭാഗം ആളുകളെ ചൊടിപ്പിച്ചത്.
Aishwarya Lekshmi at the Go Colors new flagship store launch event in Chennai 🖤🥰#Aishwarya #AishwaryaLekshmi pic.twitter.com/leuat8RNaH
— WV – Media (@wvmediaa) January 11, 2026
മഞ്ഞ നിറത്തിലുള്ള സ്ട്രാപ്‌ലെസ്സ് സ്ലീവ്‌ലെസ്സ് വസ്ത്രം ധരിച്ചാണ് താരം പരിപാടിയിൽ എത്തിയത്. എന്നാൽ ഈ വേഷം ഉദ്ഘാടന ചടങ്ങിന് അനുയോജ്യമല്ലെന്നും, കാണാൻ ഭംഗിയില്ലെന്നുമാണ് സോഷ്യൽ മീഡിയയിൽ ഉയരുന്ന പ്രധാന വിമർശനം. ‘കുളിക്കാൻ കയറിയപ്പോൾ ആരോ ഉദ്ഘാടനത്തിന് വിളിച്ചു, അതേ വേഷത്തിൽ ഇങ്ങ് പോന്നതാണോ?’ എന്നതടക്കമുള്ള പരിഹാസരൂപേണയുള്ള കമന്റുകളാണ് വിഡിയോയ്ക്ക് താഴെ പ്രത്യക്ഷപ്പെടുന്നത്.
സൈബർ ഇടങ്ങളിലെ അനാവശ്യ കമന്റുകൾക്കും വിമർശനങ്ങൾക്കും താൻ വലിയ വില നൽകുന്നില്ലെന്ന് താരം നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. ഇതിന്റെ ഭാഗമായി തന്റെ ഇൻസ്റ്റാഗ്രാം ഉൾപ്പെടെയുള്ള സോഷ്യൽ മീഡിയ അക്കൗണ്ടുകൾ ഐശ്വര്യ കുറച്ചു നാളുകൾക്ക് മുൻപ് നീക്കം ചെയ്തിരുന്നു.
















