കൊച്ചി: 2025ലെ ഓടക്കുഴൽ പുരസ്കാരം പ്രഖ്യാപിച്ചു. സാഹിത്യ വിമർശകൻ ഇ.പി രാജഗോപാലൻ പുരസ്‌കാരത്തിന് അർഹനായി. സാഹിത്യ വിമർശന ‘ഉൾക്കഥ’ എന്ന ഗ്രന്ഥത്തിനാണ് പുരസ്‌കാരം. 30,000 രൂപയും ശില്പവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് അവാർഡ്.
ഫെബ്രുവരി രണ്ടിന് പുരസ്കാരം സമ്മാനിക്കും. സാഹിത്യനിരൂപകനും വിമർശകനും നാടകകൃത്തുമാണ് ഇ.പി രാജഗോപാലൻ. കാസർകോട് പിലിക്കോട് മാണിയാട്ട് സ്വദേശിയാണ്. 2018-ൽ കക്കാട്ട് ഗവണ്മെന്റ് ഹയർ സെക്കണ്ടറി സ്കൂളിൽ നിന്നും പ്രധാനാദ്ധ്യാപകനായി വിരമിച്ചു. കേരള സാഹിത്യ അക്കാദമി അംഗമാണ്.
പുരോഗമന കലാ-സാഹിത്യസംഘം സംസ്ഥാന വൈസ് പ്രസിഡൻ്റുമാണ്. 2006-ൽ കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചിരുന്നു.
















