മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ അന്തസത്ത തകർക്കുന്ന കേന്ദ്ര സർക്കാർ നയങ്ങൾക്കെതിരെ കെപിസിസിയുടെ രാപ്പകൽ സമരം ഇന്ന് ആരംഭിക്കും. തിരുവനന്തപുരം ലോക്ഭവന് മുന്നിലാണ് സമരം സംഘടിപ്പിച്ചിരിക്കുന്നത്.
എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ സമരം ഉദ്ഘാടനം ചെയ്യും. കെപിസിസി പ്രസിസന്റ് സണ്ണി ജോസഫ് അധ്യക്ഷനാകും. നാളെ രാവിലെ പത്തിനാണ് രാപ്പകല്‍ സമരം സമാപിക്കുക.
ദേശീയ ഗ്രാമീണ തൊഴിലുറപ്പ് നിയമം അതിന്റെ പഴയ രൂപത്തിൽ പുനഃസ്ഥാപിക്കണമെന്നാണ് കോൺഗ്രസിന്റെ പ്രധാന ആവശ്യം.
അതേസമയം, നിയമസഭാ തിരഞ്ഞെടുപ്പ് സ്ഥാനാര്‍ഥി നിര്‍ണയുമായി ബന്ധപ്പെട്ട ചര്‍ച്ചകളിലേക്ക് കടക്കാന്‍ ഒരുങ്ങുകയാണ് കോണ്‍ഗ്രസ്. എഐസിസി സ്‌ക്രീനിങ് കമ്മിറ്റി ഇന്ന് തിരുവനന്തപുരത്ത് എത്തും.
















