Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Opinion

പൊതു രാഷ്ട്രീയ (ലൈംഗിക) പ്രവര്‍ത്തകരേ ജാഗ്രതൈ ?: വേലി ചാടുന്നവര്‍ ശ്രദ്ധിക്കണം ‘എയ്ഡ്‌സ്’ വ്യാപിക്കുന്നുണ്ട് ?; “നിന്നെ ഞാന്‍ കിടത്തുമെന്ന് വൈറസ്” പറയുന്നുണ്ടെന്ന് ഡോക്ടര്‍ ഹാരിസ് ചിറയ്ക്കല്‍

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Jan 13, 2026, 11:48 am IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

ലൈംഗിക ബന്ധം എന്നത്, ഭാര്യാ ഭര്‍തൃ ബന്ധത്തിനപ്പുറം കാമുകീ കാമുകനില്‍ നിന്നുമൊക്കെ പടര്‍ന്നു പന്തലിച്ച് പൊതു പ്രവര്‍ത്തനം പോലെ ആയിരിക്കുകയാണ്. അത് പരസ്യമായി അംഗീകരിച്ചില്ലെങ്കിലും രഹസ്യമായി അഭിരമിക്കുന്ന രാഷ്ട്രീയ പ്രവര്‍ത്തകരുടെ എണ്ണവും വര്‍ദ്ധിച്ചിട്ടുണ്ട്. പ്രത്യക്ഷമായും പരോക്ഷമായും നിരവധി വിഷയങ്ങള്‍ ഇപ്പോള്‍ത്തന്നെ പുറത്തു വന്നിട്ടുണ്ട്. ഇനിയും പുറത്തു വരാനായി സമയം കാത്തിരിക്കുന്ന എത്രയോ കേസുകളുണ്ട്. അതെല്ലാം ചേര്‍ത്തു നോക്കിയാല്‍ പൊതു രാഷ്ട്രീയ പ്രവര്‍ത്തനം പൊതു ലൈംഗിക പ്രവര്‍ത്തനത്തിനു തുല്യമായിട്ടുണ്ട് എന്നു മനസ്സിലാക്കേണ്ടി വരും. ഉഭയകക്ഷി ലൈംഗിക ബന്ധം തെറ്റല്ല. ബലാത്സംഘം, പീഡനം എല്ലാം തെറ്റാണ്. പോലീസും കോടതികളും ഇതെല്ലാം നിയമത്തിന്റെ വഴിയേ പരിശോധിക്കും ശിക്ഷിക്കേണ്ടത് ശിക്ഷിക്കും. രക്ഷിക്കേണ്ടവ രക്ഷിക്കുകയും ചെയ്യും.

എന്നാല്‍, ഇത്തരം കേസുകളില്‍ ശിക്ഷിക്കു മാത്രം ചെയ്യുന്ന മറ്റൊരു കൂട്ടരുണ്ട്. ‘മാരകമായ വൈറസുകള്‍’. അവര്‍ക്ക് രക്ഷിക്കാനറിയില്ല, ശിക്ഷിക്കുക മാത്രമേ ചെയ്യൂ. എയ്ഡ്‌സ് രോഗബാധ കേരളത്തില്‍ സാധാരണമായി മാറിയോ എന്നൊരു സംശയം വൈദ്യ രംഗത്തു നിന്നുതന്നെ വരുന്നുണ്ട്. വൈറസ് പനി പിടിക്കുന്ന രോഗിക്കു പോലും എയ്ഡ്‌സ് ടെസ്റ്റ് നടത്തുന്നുണ്ട് എന്നതാണ് ഇതിനു കാരണവും. രാഹുല്‍ മാങ്കൂട്ടത്തിലിന്റെ വിഷയം കത്തി നില്‍ക്കുമ്പോള്‍ ആരോഗ്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഒരാള്‍ക്ക് പറയാനുള്ളത് സൂക്ഷിക്കണം എന്നാണ്. പറയുന്നത്, തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ ഡോക്ടര്‍ ഹാരിസ് ചിറയ്ക്കലാണ്.

വാര്‍ത്തകളില്‍ ഇടം പിടിച്ച ഡോക്ടര്‍ തന്റെ പ്രവര്‍ത്തന മേഖലയില്‍ നിന്നുകൊണ്ടാണ് രാഹുല്‍ മാങ്കൂട്ടത്തിലിന്റെ വിഷയത്തെ നോക്കിക്കാണുന്നത്. രാഹുല്‍ മാങ്കൂട്ടത്തിലിനു മാത്രമല്ല, കേരളത്തിലെ മറ്റു അപഥ സഞ്ചാര രാഷ്ട്രീയ നേതാക്കള്‍ക്കും ഇതു ബാധകമാണ്. ഡോക്ടര്‍ ഹാരിസ് ചിറയ്ക്കല്‍ എഴുതിയ ഫേസ്ബുക്ക് പോസ്റ്റ് ബാധകമല്ലെങ്കിലും, രോഗം പരത്തുന്ന വൈറസുകള്‍ക്ക് ഇത് ബാധകമാണ്. അവര്‍ വരും, വന്ന് കിടത്തുക തന്നെ ചെയ്യും. അന്നുവരെ അനുഭവിച്ച സുഖം പിന്നീടുണ്ടാകില്ല എന്ന ഓര്‍മ്മപ്പെടുത്തലോടു കൂടിയാണ് ഹാരിസ് ചിറയ്ക്കല്‍ തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ കാര്യങ്ങള്‍ അവതരിപ്പിച്ചിരിക്കുന്നത്. വേലി ചാടിവരുന്ന x ഉം y ഉം തമ്മില്‍ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുമ്പോള്‍ ഒന്ന് മനസിലാക്കുക. X ന്റെ ഒരേയൊരു പങ്കാളി y ഉം, y യുടെ ഒരേയൊരു പങ്കാളി x ഉം ആയിരിക്കണമെന്നില്ല. a, b, c, d മുതല്‍ z വരെ രഹസ്യക്കാര്‍ ഈ ചങ്ങലയില്‍ ഉണ്ടാകാം എന്നാണ് ഹാരിസ് ചിറയ്ക്കലിന്റെ പോസ്റ്റില്‍ പറയുന്നത്.

ധാരാളം ചെറുപ്പക്കാര്‍ ഇത്തരം അണുബാധകളുമായി അടുത്ത കാലത്ത് ആശുപത്രികളില്‍ വരുന്നുണ്ട്. ഗര്‍ഭ നിരോധന ഉറകള്‍ ആണ് ഒരു സുരക്ഷിത മാര്‍ഗം. പക്ഷെ, ഗര്‍ഭ നിരോധന ഉറകള്‍ പോലും നൂറ് ശതമാനം സുരക്ഷിതമല്ല എന്ന് അതിന്റെ പാക്കറ്റില്‍ തന്നെ എഴുതിയിട്ടുണ്ട്. ഞാന്‍ നിന്നെ ഗര്‍ഭിണിയാക്കും എന്ന് അണ്ണന്‍ വീമ്പിളക്കുമ്പോള്‍ ‘ നിന്നെ ഞാന്‍ സ്ഥിരമായി കിടത്തും’ എന്ന് രോഗാണു ഒരുപക്ഷെ ആക്രോശിക്കും. ഗര്‍ഭം ആയി എന്ന് പറയുമ്പോള്‍ തന്നെ ഉറ ഉപയോഗിച്ചിട്ടില്ല എന്ന് ഉറപ്പല്ലേ. തീര്‍ച്ചയായും അണുബാധയ്ക്ക് ചാന്‍സുമുണ്ട്. പ്രത്യേകിച്ച് a, b, c, d, e, f…. അംഗങ്ങള്‍ ഇടയ്ക്ക് കടന്നുവന്നിട്ടുണ്ടെങ്കില്‍ ഈ അണുബാധകള്‍ പലതും ജീവിതം താറുമാറാക്കുന്നതാണ്. എയ്ഡ്സ് ആണ് പ്രധാനി. മരുന്നുകള്‍ കുറെയൊക്കെ ഫലപ്രദമാണെങ്കിലും കാര്യങ്ങള്‍ ശരിക്കും ബുദ്ധിമുട്ടുമെന്നും ഹാരിസ് ചിറയ്ക്കല്‍ പറയുന്നു.

ഏത് ആശുപത്രിയില്‍ ചികിത്സയ്‌ക്കോ ഓപ്പറേഷനോ പോയാലും HIV test ചെയ്യും. അതില്‍ രോഗം കണ്ടെത്തുകയും സംഗതികള്‍ കീഴ്‌മേല്‍ മറിയുകയും ചെയ്യും. അടുത്ത കാലത്തായി HIV ബാധിതരുടെ എണ്ണം കൂടിവരുന്നുണ്ട്. ഉയര്‍ന്ന മരണനിരക്കാണ് എയ്ഡ്സ് രോഗത്തിന്. വൈറല്‍ മഞ്ഞപിത്തം പടര്‍ത്തുന്ന ഹെപ്പറ്റൈറ്റിസ് B യും C യും ആണ് വേറെ രണ്ടുപേര്‍. രണ്ടും അത്ര നിസാരക്കാരല്ല. ജീവിതം മുഴുവന്‍ കൂടെ കാണും. ആശുപത്രിയില്‍ ഒരു ചെറിയ ഓപ്പറേഷന് പോയാല്‍ പോലും ഈ മൂന്ന് രോഗങ്ങളും സ്‌ക്രീന്‍ ചെയ്യും. പോസിറ്റീവ് ആണെങ്കില്‍ ബയോഹസാര്‍ഡ് എന്ന് ലേബല്‍ ചെയ്യും. പിന്നെ എല്ലാം അധിക ചിലവാണ്. ജീവന്‍ തന്നെ നഷ്ടമാകുന്ന ഹെപ്പറ്റൈറ്റിസ്, സിറൊസിസ്, കരളിലെ ക്യാന്‍സര്‍ ഇങ്ങനെ പല ബുദ്ധിമുട്ടുകളും ഉണ്ടാകാം. Herpes simplex ആണ് വേറൊരു ക്ഷണിക്കാത്ത അതിഥി. കൊല്ലില്ല, പക്ഷെ വിട്ടു പോകില്ലെന്നും മുന്നറിയിപ്പു നല്‍കുന്നുണ്ട്.

ഹാരിസ് ചിറയ്ക്കലിന്റെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ

പീഡനം… പീഢനം…. പീഠനം:
ഇങ്ങനെ പല തരത്തിലുള്ള പീഡനങ്ങള്‍ ഉണ്ട്. ഇതിലേതാ ശരിയായ സ്‌പെല്ലിങ് എന്ന് എനിക്കും അറിഞ്ഞൂടാ. എന്തായാലും തണുപ്പ് സമയത്ത് ചാനല്‍ ന്യൂസ് കേള്‍ക്കാന്‍ ഒരു സുഖമുണ്ട്. പീഡനം, ഗര്‍ഭം, പീഡന ഗര്‍ഭം,അലസല്‍, പീഡന നിരീക്ഷകര്‍, അറസ്റ്റ്, ജയില്‍ ഈ കേസ് ഒക്കെ കേള്‍ക്കുന്ന ബഹുമാനപ്പെട്ട ജഡ്ജിമാരുടെ സഹന ശേഷിയും കഷ്ടപ്പാടുമൊക്കെ ഞാന്‍ എപ്പോഴും ആലോചിക്കാറുണ്ട്. ഈ സംഗതികളില്‍ പൊട്ടിച്ചിരിക്കുന്ന വേറൊരു വിഭാഗക്കാരുണ്ട്. രാഷ്ട്രീയ പ്രതിയോഗികളെ കുറിച്ചല്ല. നല്ല ഒന്നാംതരം തറവാടികളായ വൈറസുകളെ കുറിച്ചും ബാക്ടീരിയകളെ കുറിച്ചുമാണ് ഞാന്‍ പറഞ്ഞുവരുന്നത്. കോടതി തെളിവുകള്‍ ഇല്ലാതെ വെറുതെ വിട്ടാലും സുരക്ഷിതമല്ലാത്ത ലൈംഗികബന്ധങ്ങളിലൂടെ പകരുന്ന അണുബാധകള്‍ ആരേയും വെറുതെ വിടില്ല. വേലി ചാടിവരുന്ന x ഉം y ഉം തമ്മില്‍ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുമ്പോള്‍ ഒന്ന് മനസിലാക്കുക. X ന്റെ ഒരേയൊരു പങ്കാളി y ഉം, y യുടെ ഒരേയൊരു പങ്കാളി x ഉം ആയിരിക്കണമെന്നില്ല. a, b, c, d മുതല്‍ z വരെ രഹസ്യക്കാര്‍ ഈ ചങ്ങലയില്‍ ഉണ്ടാകാം. ഇതില്‍ ആര്‍ക്കെങ്കിലും ഒരാള്‍ക്ക് താഴെ പറയുന്ന രോഗങ്ങള്‍ ഉണ്ടെങ്കില്‍, ഈ ശൃംഖലയില്‍ മുഴുവന്‍ പേര്‍ക്കും സൗജന്യമായി അത് കിട്ടും. ധാരാളം ചെറുപ്പക്കാര്‍ ഇത്തരം അണുബാധകളുമായി അടുത്ത കാലത്ത് ആശുപത്രികളില്‍ വരുന്നുണ്ട്. ഗര്‍ഭ നിരോധന ഉറകള്‍ ആണ് ഒരു സുരക്ഷിതമാര്‍ഗം. പക്ഷെ, ഗര്‍ഭ നിരോധന ഉറകള്‍ പോലും നൂറ് ശതമാനം സുരക്ഷിതമല്ല എന്ന് അതിന്റെ പാക്കറ്റില്‍ തന്നെ എഴുതിയിട്ടുണ്ട്. ഞാന്‍ നിന്നെ ഗര്‍ഭിണിയാക്കും എന്ന് അണ്ണന്‍ വീമ്പിളക്കുമ്പോള്‍ ‘ നിന്നെ ഞാന്‍ സ്ഥിരമായി കിടത്തും’ എന്ന് രോഗാണു ഒരുപക്ഷെ ആക്രോശിക്കും. ഗര്‍ഭം ആയി എന്ന് പറയുമ്പോള്‍ തന്നെ ഉറ ഉപയോഗിച്ചിട്ടില്ല എന്ന് അറിയാമല്ലോ. തീര്‍ച്ചയായും അണുബാധയ്ക്ക് ചാന്‍സുണ്ട്, പ്രത്യേകിച്ച് a, b, c, d, e, f…. അംഗങ്ങള്‍ ഇടയ്ക്ക് കടന്നുവന്നിട്ടുണ്ടെങ്കില്‍ ഈ അണുബാധകള്‍ പലതും ജീവിതം താറുമാറാക്കുന്നതാണ്. എയ്ഡ്സ് ആണ് പ്രധാനി. മരുന്നുകള്‍ കുറെയൊക്കെ ഫലപ്രദമാണെങ്കിലും കാര്യങ്ങള്‍ ശരിക്കും ബുദ്ധിമുട്ടും. ഏത് ആശുപത്രിയില്‍ ചികിത്സയ്‌ക്കോ ഓപ്പറേഷനോ പോയാലും HIV test ചെയ്യും. അതില്‍ രോഗം കണ്ടെത്തുകയും സംഗതികള്‍ കീഴ്‌മേല്‍ മറിയുകയും ചെയ്യും. അടുത്ത കാലത്തായി HIV ബാധിതരുടെ എണ്ണം കൂടിവരുന്നുണ്ട്. ഉയര്‍ന്ന മരണനിരക്കാണ് എയ്ഡ്സ് രോഗത്തിന്. വൈറല്‍ മഞ്ഞപിത്തം പടര്‍ത്തുന്ന ഹെപ്പറ്റൈറ്റിസ് B യും C യും ആണ് വേറെ രണ്ടുപേര്‍. രണ്ടും അത്ര നിസാരക്കാരല്ല. ജീവിതം മുഴുവന്‍ കൂടെ കാണും. ആശുപത്രിയില്‍ ഒരു ചെറിയ ഓപ്പറേഷന് പോയാല്‍ പോലും ഈ മൂന്ന് രോഗങ്ങളും സ്‌ക്രീന്‍ ചെയ്യും. പോസിറ്റീവ് ആണെങ്കില്‍ ബയോഹസാര്‍ഡ് എന്ന് ലേബല്‍ ചെയ്യും. പിന്നെ എല്ലാം അധിക ചിലവാണ്. ജീവന്‍ തന്നെ നഷ്ടമാകുന്ന ഹെപ്പറ്റൈറ്റിസ്, സിറൊസിസ്, കരളിലെ ക്യാന്‍സര്‍ ഇങ്ങനെ പല ബുദ്ധിമുട്ടുകളും ഉണ്ടാകാം. Herpes simplex ആണ് വേറൊരു ക്ഷണിക്കാത്ത അതിഥി. കൊല്ലില്ല, പക്ഷെ വിട്ടു പോകില്ല. കാലാകാലങ്ങളില്‍ ചൊറിച്ചിലും നീറ്റലും വ്രണങ്ങളും ഒക്കെയായി നടക്കാം. Human papilloma virus ഇങ്ങനെ ഒരു വൈറസ് ഉണ്ട്. വളരെ സാധാരണം. സെക്ഷ്വലി ട്രാന്‍സ്മിറ്റഡ് ആണ്. Cervical cancer, penile cancer, oral cancer ഇങ്ങനെ മൂന്നു തരം ക്യാന്‍സര്‍ രോഗങ്ങളുടെ ഹേതുവാണ് ഈ വില്ലന്‍. സിഫിലിസ്, ഗൊണേറിയ ഇങ്ങനെ കുറേപ്പേര്‍ ബാക്കിയുണ്ട്. അതിനൊക്കെ ഫലപ്രദമായ ചികിത്സ ഉണ്ടെന്ന് സമാധാനം. പക്ഷെ, ഫലപ്രദം എന്ന് പറഞ്ഞാലും, പലപ്പോഴും ഒന്നെടുത്താല്‍ ഒന്ന് ഫ്രീ, ഒന്നെടുത്താല്‍ രണ്ട് ഫ്രീ എന്ന വാഗ്ദാനം പോലെ, ഗൊണേറിയയുടെ കൂടെ എയ്ഡ്സും ഹെപ്പറ്റൈറ്റിസും ഒരുമിച്ച് ചാടിക്കയറും.ഇതൊക്കെയുള്ള പല രോഗികളേയും കണ്ടിട്ടുള്ള അനുഭവത്തില്‍ പറയുന്നതാണ്. വെറും പറച്ചില്‍ അല്ല, വാര്‍ണിങ് ആണെന്ന് കൂട്ടിക്കോളൂ. ‘ ഒരു അബദ്ധം പറ്റിപ്പോയി ഡോക്ടറെ’ ഈ വാചകം കുറേ കേട്ടിട്ടുണ്ട്. ഈ വാചകം പറയാന്‍ ഇടവരുത്തരുത്?

രാഹുല്‍ മാങ്കൂട്ടത്തിലിന്റെ വിഷയത്തില്‍ രാഷ്ട്രീയമായി ആക്രമിക്കുന്നവരും, രഹസ്യമായി കാര്യങ്ങള്‍ നടത്തുന്നവരുമായ പൊതുപ്രവര്‍ത്തകരോടാണ്. സൂക്ഷിച്ചാല്‍ ദുഖിക്കേണ്ട. ഒരാളില്‍ നിന്നും വൈറസ് വന്നില്ലെന്നു കരുതി മറ്റൊരാളില്‍ നിന്നും വന്നുകൂടായ്കയില്ല. അത് നിങ്ങളെ പിന്തുടരുക തന്നെ ചെയ്യും. പൂച്ചക്കുട്ടിയും, അന്യന്റെ ഭാര്യയെ ലൈംഗിക ബന്ധം നടത്തിയതിന് ഭാര്യയുടെ തല്ലു മേടിച്ച് മൂക്കിന്റെ പാലം പൊട്ടിയവരും, പാര്‍ട്ടി ക്ലാസ്സിലും, പാര്‍ട്ടി ഓഫീസിലും എത്തുന്ന സ്ത്രീകളെ വളച്ചെടുത്ത് ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്നവരും, മന്ത്രിയെ കാണാന്‍ എത്തുന്നവരെ വളയ്ക്കുന്നവരും വളരെ സൂക്ഷിക്കണം. എപ്പോള്‍ വൈരശിന്റെ കൊണം മാറുമെന്നു പറയാനാകില്ല. പനി വന്നാലും എയ്ഡ്‌സ് ടെസ്റ്റ് നടത്തിക്കോണം. മറ്റുള്ളവര്‍ക്കെങ്കിലും അതുകണ്ടു ഗുണം കിട്ടിയേക്കും.

ReadAlso:

ഡെപ്യൂട്ടി സ്പീക്കര്‍ക്ക് നല്ല കാലം വരുമോ ?: സഭയില്‍ സംസാരിക്കാന്‍ അനുവാദം കിട്ടുമോ ?; ന്യായമായ ആവശ്യമെന്ന് മുഖ്യമന്ത്രി, അനുഭാവപൂര്‍വ്വം പരിഗണിക്കാമെന്ന് സ്പീക്കര്‍ ?

സിനിമ ഇല്ലാതെ എന്ത് തലസ്ഥാനം: IFFK ആസ്ഥാനം മാറുമോ ?; അനന്തപുരിക്ക് ആശങ്കയേറ്റി ബജറ്റ് പ്രഖ്യാപനം

CPM കീഴ്ഘടകങ്ങള്‍ നേതൃത്വത്തെ നിശിതമായി വിമര്‍ശിച്ചു: സംസ്ഥാന സെക്രട്ടേറിയറ്റ് അതെല്ലാം വെട്ടിമാറ്റി; തെരഞ്ഞെടുപ്പ് തോല്‍വിയുടെ പാര്‍ട്ടി റിപ്പോര്‍ട്ട് റെഡി; ഈ പാര്‍ട്ടിയെ കുറിച്ച് ഒരു ചുക്കും അറിയില്ല (അണികള്‍ക്ക്)

വിദ്യാഭ്യാസത്തിനപ്പുറം: കേരളത്തിലെ പുതിയ കുടിയേറ്റ രാഷ്ട്രീയവും യാഥാര്‍ത്ഥ്യങ്ങളും

കോണ്‍ഗ്രസ്സില്‍ തെരഞ്ഞെടുപ്പിനു മുമ്പേ മുഖ്യമന്ത്രി ആകാനുള്ള തമ്മിലടി: കെ. സുധാകരന്‍, വി.ഡി. സതീശന്‍, കെ.സി വേണുഗോപാല്‍ തന്ത്രങ്ങള്‍ മെനയാന്‍ മുമ്പില്‍; പെട്ടത് ചെന്നിത്തല

ഇനി വേലി ചാടുന്നവരുടെ പ്രത്യേക ശ്രദ്ധയ്ക്ക്. ചുളിവു വീഴാത്ത വെള്ള വസ്ത്രത്തിന്റെ പരുശുദ്ധിയൊക്കെ പുറമേ മാത്രമേ ഉള്ളൂ. വേലിചാടി വരുമ്പോള്‍ വൈറസിനൊപ്പമാണ് ലൈംഗിക ബന്ധം നടത്തുന്നതെന്ന സാമാന്യ ബോധം ഉണ്ടാകണം എന്നാണ് ജോക്ടര്‍ പറയുന്നത്. അത് മറന്നാല്‍, സ്വന്തം കുടുംബത്തിനു പോലും രോഗം വാരാന്‍ ഇടയുണ്ട്. അപ്പോഴും രോഗം തന്ന മാന്യനെ സംരക്ഷിക്കാന്‍ നോക്കരുതെന്നു മാത്രം. എല്ലാ രാഷ്ട്രീയ പ്രവര്‍ത്തകരും ഈ ഗണത്തില്‍പ്പെടുന്നവരല്ല. എല്ലാവര്‍ക്കും ഇത്തരം അപഥ സഞ്ചാരങ്ങളോ ലൈംഗിക വൈകൃത സ്വഭാവങ്ങളോ, ഒന്നില്‍ കൂടുതല്‍ പങ്കാളികളോ ഇല്ലെന്നതും വസ്തുതയാണ്. അത് പറയാതെ പോകാനാവില്ല. അത്തരം രാഷ്ട്രീയ പ്രവര്‍ത്തകര്‍ മാത്രമാണ് ഈ നാടിന്റെ പ്രതീക്ഷയും.

CONTENT HIGH LIGHTS; Public political (sexual) activists, be careful?: Those who jump the fence should be careful. ‘AIDS’ is spreading; Doctor Harris Chirakkal says the virus is saying ‘I will put you to bed’

Tags: DOCTOR HARIS CHIRAKKALMEDICAL COLLEGE DOCTORVAIRUSPUBLIC POLITITIONSPRED AIDSപൊതു രാഷ്ട്രീയ (ലൈംഗിക) പ്രവര്‍ത്തകരേ ജാഗ്രതൈ ?വേലി ചാടുന്നവര്‍ ശ്രദ്ധിക്കണം 'എയ്ഡ്‌സ്' വ്യാപിക്കുന്നുണ്ട്'നിന്നെ ഞാന്‍ കിടത്തുമെന്ന് വൈറസ്' പറയുന്നുണ്ടെന്ന് ഡോക്ടര്‍ ഹാരിസ് ചിറയ്ക്കല്‍RAHUL MANKOOTTATHILANWESHANAM NEWSAIDS

Latest News

ബ്രിട്ടണ്‍ നടുങ്ങി ?:7000 മിന്നല്‍ പിണറുകള്‍ പതിച്ച് ഭീകരാന്തരീക്ഷം: മരണഭീതിയോടെ ജനം

സാമൂഹ്യ ക്ഷേമ പെന്‍ഷന്‍: മാനണ്ഡങ്ങളുടെ കാലോചിത പരിഷ്‌ക്കണം പരിഗണയിലെന്ന് മുഖ്യമന്ത്രി

ചക്കയുടെ ഔഷധമൂല്യങ്ങള്‍ പ്രചരിപ്പിക്കാന്‍ സർക്കാർ പദ്ധതി തയ്യാറാക്കും: മന്ത്രി ടി.സിദ്ദിഖ്

ഇ.ഡി. ആക്രമണ കേസ്: പ്രതികളുടെ ജാമ്യാപേക്ഷ തള്ളി

രാജ്യത്തെ ആദ്യ ഗ്രാമീണ സംരംഭക ഇ-കൊമേഴ്‌സിന് കൊച്ചിയില്‍ തുടക്കമാകുന്നു. ഉദ്ഘാടനം 27 ന് എറണാകുളം ടൗണ്‍ ഹാളില്‍

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies