എറണാകുളം പാമ്പാക്കുട പഞ്ചായത്തിലെ വാർഡായ ഓണക്കൂറിൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർഥി സി.ബി. രാജീവ് (സിപിഐഎം) വിജയിച്ചു. 221 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് എൽഡിഎഫ് ഈ വാർഡ് നിലനിർത്തിയത്.
15 വാര്‍ഡുകളുള്ള പഞ്ചായത്തില്‍ 8 വാര്‍ഡുകള്‍ നേടി യുഡിഎഫ് ആണ് പഞ്ചായത്ത് ഭരിക്കുന്നത്. സ്ഥാനാര്‍ത്ഥി മരിച്ചതിനെ തുടര്‍ന്നാണ് വാര്‍ഡിലെ തെരഞ്ഞെടുപ്പ് മാറ്റിയത്. യുഡിഎഫ് സ്ഥാനാര്‍ത്ഥി ജോസ് ടി പി തെളിയാമ്മേല്‍, എന്‍ഡിഎ സ്ഥാനാര്‍ത്ഥി ശ്രീകാന്ത് എന്നിവരായിരുന്നു ജനവിധി തേടിയത്.
എറണാകുളം ജില്ലയില്‍ തെരഞ്ഞെടുപ്പ് മാറ്റിവെച്ച ഏക ഗ്രാമപഞ്ചായത്ത് വാര്‍ഡായിരുന്നു ഓണക്കൂര്‍. യുഡിഎഫ് സ്ഥാനാര്‍ത്ഥി സി എസ് ബാബുവിന്റെ മരണത്തെ തുടര്‍ന്നാണ് തെരഞ്ഞെടുപ്പ് മാറ്റിവെച്ചത്. വോട്ടെടുപ്പ് ദിനമായിരുന്നു ബാബുവിന്റെ വിയോഗം.
















