കോഴിക്കോട് പനിയും ഛർദിയും ബാധിച്ച് ആശുപത്രിയിൽ ചികിത്സയിലിരുന്ന പ്ലസ്‌വൺ വിദ്യാർഥിനി മരിച്ചു. വടകര സ്വദേശി ഫൈസലിന്റെ മകൾ ദാന ഇഷാനാണ് (16) മരിച്ചത്.
ഞായറാഴ്ചയാണ് ദാന ഇഷാന് പനിയും ഛർദിയുമുണ്ടായത്. ഇതേ തുടർന്ന് വടകരയിലെ സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എന്നാൽ ആരോഗ്യനില വഷളായതിനെ തുടർന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുതിപത്രിയിൽ എത്തിച്ചേക്കിലും ചൊവ്വാഴ്ച മരിക്കുകയായിരുന്നു.
വിഷം ഉള്ളിൽച്ചെന്ന് മരിച്ചെന്നാണ് മരണം എന്നാണ് പ്രാഥമിക നിഗമനം. പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പുറത്തുവന്നാൽ മാത്രമേ കൃത്യമായ മരണകാരണം വ്യക്തമാകൂ. വടകര പോലീസ് അസ്വാഭാവിക മരണത്തിന് കേസ് രജിസ്റ്റർ ചെയ്തിരിക്കുകയാണ്.
















