ഡൽഹിയിലെ ബിജെപി ആസ്ഥാനത്ത് സന്ദർശനം നടത്തി ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടി (സിപിസി) പ്രതിനിധി സംഘം. സിപിസിയുടെ അന്താരാഷ്ട്രവിഭാഗം വൈസ് മിനിസ്റ്റർ (ഐഡിസിപിസി) സൺ ഹൈയാൻ നയിച്ച സംഘമാണ് സന്ദർശനം നടത്തിയത്. ബിജെപിയുടെ വിദേശകാര്യ വകുപ്പ് ഇൻചാർജ് വിജയ് ചൗധായിവാലേ ആണ് സാമൂഹികമാധ്യമമായ എക്‌സിലെ കുറിപ്പിലൂടെ ഈ വിവരം അറിയിച്ചത്.
തിങ്കളാഴ്ചയാണ് സംഘം സന്ദർശനം നടത്തിയത്. 2020-ലെ ഇന്ത്യ-ചൈന അതിർത്തിസംഘർഷത്തിന് ശേഷം ഇതാദ്യമായാണ് ഇരുപാർട്ടികളുടെയും പ്രതിനിധികൾ തമ്മിൽ കൂടിക്കാഴ്ച നടത്തുന്നത്.
ഇന്ത്യയിലെ ചൈനീസ് അംബാസഡർ ഷു ഫെയ്‌ഹോങ്ങും കൂടിക്കാഴ്ചയിൽ പങ്കെടുത്തു. ബിജെപി ജനറൽ സെക്രട്ടറി അരുൺ സിങ്ങ് നയിച്ച സംഘം, സിപിസി പ്രതിനിധി സംഘവുമായി ചർച്ചകൾ നടത്തിയത്.
















