യുകെയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയോട് അശ്ലീല ചാറ്റിങ് നടത്തിയതിന് ഇന്ത്യൻ വിദ്യാർഥി അറസ്റ്റിൽ. ഗുരീത് ജീതേഷ് ആണ് യുകെ പോലീസിന്റെ പിടിയിൽ ആയത്.
പ്രതി യുകെയിൽ എത്തിയിട്ട് മൂന്ന് മാസം ആയിട്ടുള്ളു. ഇതിനിടയിലാണ് പ്രതി പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുമായി അശ്ലീല ചാറ്റുകളിൽ ഏർപ്പെട്ടത്.
യുകെയിൽ ഡിജിറ്റൽ പ്ലാറ്റ്ഫോമിലൂടെ കുട്ടികളെ ലൈംഗികമായി ചൂഷണം തടയാൻ ശ്രമിക്കുന്നവരാണ് ചൈൽഡ് പ്രൊട്ടക്ഷൻ വിജിലന്റുമാർ. ഇവരാണ് ഗുരീതിനെ അറസ്റ്റ് ചെയ്തത്. അറസ്റ്റിന് പിന്നാലെ ഗുരീതിനെ സ്റ്റുഡന്റ് ഹൗസിങ്ങിൽ നിന്ന് പുറത്താക്കി.
അറസ്റ്റ് ചെയ്യുന്നതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
















