ശബരിമല സ്വർണക്കൊള്ള കേസിലെ പ്രതി പങ്കജ് ഭണ്ഡാരി അറസ്റ്റ് നിയമ വിരുദ്ധമെന്നാരോപിച്ച് ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചു. എസ് ഐ ടിയുടെ നടപടിക്രമങ്ങൾ നിയമ വിരുദ്ധമാണെന്നും അറസ്റ്റ് ചെയ്തത് മതിയായ കാരണങ്ങള്‍ അറിയിക്കാതെയാണെന്നും ആണ് ഹർജിയിലെ പ്രധാന ആരോപണങ്ങൾ.
ഹര്‍ജി സമ്പാദിച്ചു ഹൈക്കോടതി എസ്‌ഐടിയോട് റിപ്പോര്‍ട്ട് തേടുകയും ഒരാഴ്ചയ്കക്കം മറുപടി നൽകണം എന്നും ജസ്റ്റിസ് എ ബദറുദ്ദിൻ നിർദ്ദേശിച്ചിരിക്കുകയാണ്. ഹര്‍ജി അടുത്ത ബുധനാഴ്ച ഹൈക്കോടതി വീണ്ടും പരിഗണിക്കും.
















