ജമ്മു കശ്മീരിലെ രജൗരി ജില്ലയിൽ നിയന്ത്രണ രേഖയ്ക്ക് സമീപം ഒന്നിലധികം ഡ്രോണുകൾ കണ്ടെത്തിയതിനെത്തുടർന്ന് ഇന്ത്യൻ സൈന്യം ശക്തമായ പ്രത്യാക്രമണം നടത്തി.
രജൗരി സെക്ടറിലെ ദുംഗല–നബ്ല പ്രദേശത്തിന് സമീപം ഒന്നിലധികം പാകിസ്ഥാൻ ഡ്രോണുകൾ കണ്ടതായും സ്റ്റാൻഡേർഡ് ഓപ്പറേറ്റിംഗ് നടപടിക്രമങ്ങളുടെ ഭാഗമായി ഇന്ത്യൻ സൈന്യം ഡ്രോണുകൾ വെടിവച്ചതായും വൃത്തങ്ങൾ അറിയിച്ചു.
സൈന്യം അതീവ ജാഗ്രതയോടെ പ്രദേശത്ത് സൂക്ഷ്മ നിരീക്ഷണം നടത്തുകയാണ്. രജൗരി ജില്ലയിലെ താണ്ടി കാസി പ്രദേശത്തും ഡ്രോൺ കണ്ടെത്തി.
രജൗരിയിലെ നിയന്ത്രണ രേഖയ്ക്കു സമീപമുള്ള പ്രദേശത്തും പൂഞ്ച് ജില്ലകളിലും സൈന്യം തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്. വെടിനിർത്തൽ ലംഘനങ്ങൾക്കും അതിര്‍ത്തി കടന്നുള്ള പ്രകോപനങ്ങൾക്കും എതിരെ കരസേനാ മേധാവി ജനറൽ ഉപേന്ദ്ര ദ്വിവേദി പാകിസ്ഥാന് മുന്നറിയിപ്പ് നൽകിയതിന് പിന്നാലെയാണ് ഡ്രോൺ സാന്നിധ്യം കണ്ടെത്തിയത്.
















