മൂന്നാം ബലാത്സംഗ കേസിൽ പോലീസ് കസ്റ്റഡിയിലുള്ള പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിൽ കുറ്റം നിഷേധിച്ചു. തിരുവല്ലയിലെ സ്വകാര്യ ഹോട്ടലിൽ എത്തിയ കാര്യം അദ്ദേഹം സമ്മതിച്ചെങ്കിലും, അത് അതിജീവിതയുമായി സംസാരിക്കാൻ മാത്രമായിരുന്നുവെന്നാണ് രാഹുലിന്റെ വാദം.
ഹോട്ടലിലെ 408-ാം നമ്പർ മുറി രാഹുൽ തിരിച്ചറിഞ്ഞു. ഹോട്ടൽ രജിസ്റ്ററിൽ ‘B R’ എന്ന പേരാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇത് രാഹുൽ തന്നെയാണെന്നതിന് നിർണ്ണായക തെളിവുകൾ ലഭിച്ചതായി പ്രത്യേക അന്വേഷണ സംഘം (SIT) വ്യക്തമാക്കി.
ലാപ്ടോപ്പ് എവിടെയെന്ന ചോദ്യത്തിന് രാഹുൽ മറുപടി നൽകിയില്ല. പിടിച്ചെടുത്ത മൊബൈലുകളുടെ പാസ് വേഡും നൽകുന്നില്ല. നിർണായക ദൃശ്യങ്ങളും ചാറ്റും കണ്ടെത്താതിരിക്കാനുള്ള നീക്കമെന്ന് പൊലീസ് പറയുന്നു.
രാഷ്ട്രീയ നേതാക്കളുമായുള്ള ചാറ്റും മൊബൈലിലുണ്ടായേക്കാമെന്ന് വിലയിരുത്തി എസ്ഐടി കരുതുന്നു. തെളിവെടുപ്പിന് ശേഷം രാഹുൽ മാങ്കൂട്ടത്തിലുമായി അന്വേഷണ സംഘം പത്തനംതിട്ട എആർ ക്യാമ്പിൽ തിരിച്ചെത്തി.
















