സംസ്ഥാനത്ത് സർവ്വകാല റെക്കോർഡിൽ സ്വർണവില. 800 രൂപയാണ് ഇന്ന് വർധിച്ചത്. പവന് 1,05,320 രൂപയാണ് ഇന്നത്തെ നിരക്ക്. 100 രൂപയാണ് ഗ്രാമിന് ഇന്ന് വർധിച്ചത്.
13,165 രൂപയാണ് ഒരു ഗ്രാം സ്വർണത്തിന്റെ വില. ഡിസംബർ 27ന് രേഖപ്പെടുത്തിയ 1,04,440 രൂപ എന്ന റെക്കോർഡാണ് ഇന്ന് പഴങ്കഥയായത്. ഡിസംബർ 23നാണ് സ്വർണവില ആദ്യമായി ഒരു ലക്ഷം കടന്നത്.
കഴിഞ്ഞ ഡിസംബറിൽ ആദ്യമായി ഒരു ലക്ഷം രൂപ എന്ന നാഴികക്കല്ല് പിന്നിട്ട സ്വർണ്ണവില, പിന്നീട് നേരിയ ഇടിവുകൾ നേരിട്ടെങ്കിലും ഈ ആഴ്ചയുടെ തുടക്കം മുതൽ ശക്തമായ തിരിച്ചുവരവാണ് നടത്തുന്നത്.
സാധാരണക്കാരെയും നിക്ഷേപകരെയും ഒരുപോലെ അമ്പരപ്പിച്ചുകൊണ്ടാണ് സ്വർണ്ണവില ഓരോ ദിവസവും പുതിയ ഉയരങ്ങൾ തേടുന്നത്.
















