രാഹുൽ മാങ്കൂട്ടത്തിൽ കേസിൽ അതിജീവിതക്കെതിരെ സൈബർ ആക്രമണം നടത്തിയെന്ന് ആരോപിച്ച് പരാതി നൽകിയ അതിജീവിതയ്ക്കെതിരെ പരാതിയുമായി ശ്രീനാദേവി കുഞ്ഞമ്മ. പീഡന പരാതി നൽകിയ വിദേശത്തുള്ള അതിജീവിതയ്ക്ക് എതിരെയാണു ശ്രീനാദേവി മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നൽകിയത്.
പത്തനംതിട്ടയിലെ കോൺഗ്രസ് ജില്ലാ പഞ്ചായത്തംഗമായ ശ്രീനാദേവി കുഞ്ഞമ്മ ‘അതിജീവിതനൊപ്പം’ എന്നു പരാമർശിച്ചു കഴിഞ ദിവസം ഒരു ഫേസ്ബുക് പോസ്റ്റ് ഇട്ടിരുന്നു. ഇതിനെതിരെയാണ് ചൊവ്വാഴ്ച സൈബർ അധിക്ഷേപം നടത്തി എന്ന് ആരോപിച്ചു ശ്രീദേവി കുഞ്ഞമ്മയ്ക്കെതിരെ അതിജീവിത മുഖ്യമന്ത്രിക്കു പരാതി നൽകിയത്.
ഇതിനെത്തുടർന്നാണ് ശ്രീനാദേവി കുഞ്ഞമ്മ അതിജീവിതക്ക് എതിരെ തിരികെ ഒരു പരാതി നൽകിയത്. നിയമപരമായി ലഭ്യമാകുന്ന സംരക്ഷണം അതിജീവിത ദുരുപയോഗം ചെയ്തു എന്ന് കാണിച്ചാണ് പരാതി നൽകിയിരിക്കുന്നത്.
ഒരു സ്ത്രീ എന്ന നിലയിൽ, പരാതിക്കാരി എന്ന നിലയിൽ അതിജീവിതയ്ക്ക് ലഭിക്കുന്ന നിയമപരിരക്ഷ ദുരുപയോഗം ചെയ്തുകൊണ്ടാണ് തനിക്കെതിരെ പരാതി നൽകിയതെന്നാണ് ശ്രീനാദേവിയുടെ ആക്ഷേപം.
















