കൊച്ചി മുസിരിസ് ബിനാലെയുടെ പ്രസിഡന്റും ഫൗണ്ടേഷന്റെ ട്രസ്റ്റ് അംഗവുമായിരുന്നു ബോസ് കൃഷ്ണമാചാരി രാജി വച്ചു. കുടുംബപരമായ കാരണങ്ങൾ കൊണ്ടാണ് രാജി വെച്ചതെന്നാണ് അദ്ദേഹം അറിയിച്ചത്.
മുസിരിസ് ബിനാലെയുടെ സ്ഥാപകരിൽ ഒരാളാണ് ബോസ് കൃഷ്ണമാചാരി. 2012 ലെ ആദ്യ ബിനാലെയുടെ സഹക്യൂറേറ്ററുമായിരുന്നു. അടുത്ത പ്രസിഡന്റിനെ കണ്ടെത്താനുള്ള നടപടികൾ ആരംഭിച്ചു കഴിഞ്ഞു.
















