തൃശൂരിൽ നടക്കുന്ന 64-ാമത് സംസ്ഥാന സ്കൂൾ കലോത്സവം രണ്ടാം ദിനത്തിലേക്ക് കടക്കുമ്പോൾ മത്സരങ്ങൾ ആവേശകരമാകുന്നു. ഗ്ലാമർ ഇനങ്ങളാണ് ഇന്ന് വേദികളിൽ നടക്കുക.
ഗ്ലാമർ ഇനമായ ഹൈസ്കൂൾ നാടകം ഇന്നാണ്. ഭരതനാട്യം, തിരുവാതിര, മോഹിനിയാട്ടം, നാടോടി നൃത്തം, ഒപ്പന, മാപ്പിളപ്പാട്ട്, കഥാപ്രസംഗം തുടങ്ങിയ മത്സരങ്ങളും വിവിധ വേദികളിലായി ഇന്ന് നടക്കും.
അതേസമയം ജില്ലകൾ തമ്മിലുള്ള മത്സരത്തിന് കടുപ്പമേറുകയാണ്. കലോത്സവം ആദ്യദിനം പിന്നിടുമ്പോൾ പോയിൻ്റ് നിലയിൽ കണ്ണൂരാണ് മുന്നിലുള്ളത്. 250 പോയിൻ്റുമായി മുന്നിലുള്ള കണ്ണൂരിന് പിന്നിൽ 248 പോയിൻ്റോടെ കോഴിക്കോടും 246 പോയിൻ്റോടെ തൃശൂരുമുണ്ട്. സ്കൂളുകളിൽ പാലക്കാട് ബിഎസ്എസ് ഗുരുകുലം ഹയർസെക്കൻഡറി സ്കൂൾ, ആലത്തൂരാണ് 58 പോയിന്റുമായി ഒന്നാമത്.
















