ഇറാന്റെ വ്യോമാതിർത്തികൾ അടച്ചതോടെ രാജ്യാന്തര വിമാന സർവീസുകളിൽ വലിയ മാറ്റങ്ങളുമായി എയർ ഇന്ത്യ. യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷ കണക്കിലെടുത്താണ് കമ്പനിയുടെ തീരുമാനം.
ഈ സാഹചര്യത്തിൽ ബദൽ റൂട്ടുകൾ കണ്ടെത്തി വിമാന സർവീസുകൾ തുടരുന്നു. ഇത് വിമാനം വൈകുന്നതിന് കാരണമാകുന്നു. വ്യോമ പാത മാറ്റാൻ കഴിയാത്ത വിമാന സർവീസുകൾ റദ്ദാക്കുന്നതായും എയർ ഇന്ത്യ അറിയിച്ചു.
വിമാനത്താവളത്തിലേക്ക് പോകുന്നതിനു മുൻപ് ഫ്ലൈറ്റ് സ്റ്റാറ്റസ് നോക്കണം. യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷയ്ക്ക് മുൻഗണന നൽകുന്നുവെന്നും എയർ ഇന്ത്യ വ്യക്തമാക്കി.
അതേസമയം ഇറാൻ വ്യോമമേഖല അടച്ചു. ഇറാനിൽ നിന്നും പുറത്തേക്കും അകത്തേക്കുമുള്ള അന്താരാഷ്ട്ര വിമാനങ്ങളൊഴികെയുള്ള മറ്റെല്ലാ വിമാനങ്ങൾക്കും വിലക്കേർപ്പെടുത്തി.
















