സൂപ്പർസ്റ്റാർ യാഷിനെ നായകനാക്കി ഗീതു മോഹൻദാസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ടോക്സിക്: എ ഫെയറി ടെയിൽ ഫോർ ഗ്രോൺ-അപ്‌സ്’. ചിത്രത്തിന്റെ ടീസർ പുറത്തിറങ്ങിയതിന് പിന്നാലെ ഗീതുവിന് നേരെ വലിയ സൈബർ ആക്രമണം നടന്നിരുന്നു. ടീസറിനെ വിമർശിച്ചും അനുകൂലിച്ചും നിരവധിപേർ രംഗത്തെത്തി. ചിത്രത്തിൽ വമ്പൻ താരനിരയാണ് അണിനിരക്കുന്നത്. ഇപ്പോഴിതാ ‘ടോക്സിക്’ താരങ്ങളുടെ പ്രതിഫമാണ് ചർച്ചയാകുന്നത്.
ചിത്രത്തിൽ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങിയത് നായകൻ യാഷാണെന്ന് റിപ്പോര്‍ട്ടുണ്ട്. ‘രായ’ ആയി അഭിനയിക്കുന്ന യാഷ് തന്റെ കഥാപാത്രത്തിന് 50 കോടി രൂപ പ്രതിഫലം വാങ്ങിയെന്നാണ് റിപ്പോർട്ടുള്ളത്. നിർമ്മാതാക്കൾ പുറത്തിറക്കിയ ഫസ്റ്റ് ലുക്ക് പോസ്റ്ററിൽ, കറുത്ത വസ്ത്രം ധരിച്ച് തോക്കുമായി നിൽക്കുന്നതായാണ് നയൻതാരയെ കാണാനാകുന്നത്. ചിത്രത്തില്‍ ഗംഗയായി എത്തുന്ന നയൻതാര, തന്റെ കഥാപാത്രത്തിന് 12 കോടി മുതൽ 18 കോടി രൂപ വരെ പ്രതിഫലം വാങ്ങിയെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
ബോളിവുഡ് നടി കിയാര അദ്വാനി ടോക്സിക്കില്‍ നാദിയ എന്ന കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്. 15 കോടി രൂപയാണ് പ്രതിഫലമായി നടി വാങ്ങിയത്. കാന്താര എന്ന ചിത്രത്തിലൂടെ വീണ്ടും പ്രേക്ഷകരുടെ ഇഷ്ടം നേടിയ രുക്മിണി വസന്ത്, മെല്ലിസ എന്ന കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്. റിപ്പോര്‍ട്ട് പ്രകാരം, 3 കോടി മുതൽ 5 കോടി രൂപ വരെ പ്രതിഫലം വാങ്ങിയെന്ന് പറയുന്നു. അതേസമയം, ഗീതു മോഹൻദാസ് സംവിധാനം ചെയ്ത ടോക്സിക്, മാർച്ച് 19ന് പുറത്തിറങ്ങും.
















