സമാധാന നൊബേൽ ജേതാവും വെനസ്വേല പ്രതിപക്ഷനേതാവും ആയ മരിയ കൊറിന മച്ചാഡോ തനിക്ക് ലഭിച്ച സമാധാനത്തിനുള്ള നൊബേൽ സമ്മാനം യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് സമ്മാനിച്ചു. ഇന്നലെ വൈറ്റ് ഹൗസിൽ ട്രംപുമായി നടന്ന കൂടിക്കാഴ്ചയിലാണ് മച്ചാഡോ തനിക്കു ലഭിച്ച മെഡൽ സമ്മാനിച്ചത്.
ട്രംപിന്റെ സമാനതകളില്ലാത്ത പ്രതിബദ്ധതയ്ക്കുള്ള അംഗീകാരമായാണ് തനിക്ക് ലഭിച്ച പുരസ്‌കാരം സമർപ്പിക്കുന്നതെന്നാണ് ട്രംപുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം മരിയ കൊറിന മച്ചാഡോ പ്രതികരിച്ചത്.
എന്നാൽ നൊബേൽ സമ്മാനം റദ്ദാക്കാനോ മറ്റൊരാൾക്ക് കൈമാറാനോ സാധ്യമല്ലെന്ന് നോർവീജിയൻ നൊബേൽ ഇൻസ്റ്റിറ്റ്യൂട്ട് വ്യക്തമാക്കിയിരുന്നു. ഈ സാഹചര്യത്തിൽ ആണ് മച്ചാഡോ തനിക് ലഭിച്ച സമ്മാനം ട്രംപിന് കൈമാറിയത്.
















