ഇനി മത്തൻ കറിയ്ക്കായി മത്തങ്ങ ചെത്തുമ്പോൾ തൊലി കളയേണ്ട. അതുകൊണ്ട് രുചികരമായ ഒരു അച്ചാർ തയ്യാറാക്കാക്കിയാലോ.
ചേരുവകൾ
മത്തങ്ങാ തൊലി കഴുകി വൃത്തിയാക്കി നീളത്തിൽ അരിഞ്ഞത് – 2 കപ്പ്
പച്ചമുളക് ചെറുതായി അരിഞ്ഞത് – 7 എണ്ണം
വെളുത്തുള്ളി – 4 എണ്ണം
വെളിച്ചെണ്ണ – 250 ഗ്രാം
കടുക് – ആവശ്യത്തിന്
ഇഞ്ചി – 2 വലിയ കഷ്ണം
ഉലുവ – ¼ സ്പൂൺ
കറിവേപ്പില – ആവശ്യത്തിന്
വിനാഗിരി – ആവശ്യത്തിന്
കായപൊടി – ഒരു നുള്ള്
തയ്യാറാക്കുന്ന വിധം
ഒരു പാത്രത്തിൽ എണ്ണ ഒഴിച്ച് ചൂടാകുമ്പോൾ മത്തങ്ങാ തൊലി ചേർക്കുക. അല്പം വാട്ടിയെടുത്ത ശേഷം മറ്റൊരു പാത്രത്തിലേക്ക് മാറ്റിവയ്ക്കുക. അതേ എണ്ണയിൽ കടുക്, ഉലുവ, പച്ചമുളക്, വെളുത്തുള്ളി, ഇഞ്ചി, കറിവേപ്പില എന്നിവ മൂപ്പിച്ചെടുക്കുക. ഇതിലേക്ക് വാട്ടിയ തൊലി ചേർത്ത് നന്നായി ഇളക്കുക. തുടർന്ന് കായപൊടിയും ആവശ്യത്തിന് വിനാഗിരിയും ചേർത്ത് ഇളക്കിയാൽ മത്തൻ തൊലിയുടെ അച്ചാർ തയ്യാറാകും. കുപ്പിയിൽ അടച്ച് സൂക്ഷിക്കാവുന്നതാണ്.
















