കൊച്ചി: സംസ്ഥാനത്ത് റെക്കോര്‍ഡുകള്‍ ഭേദിച്ച് കുതിക്കുന്ന സ്വര്‍ണവില ഉച്ചയോടെ തിരിച്ചുകയറി. രാവിലെ പവന് 600 രൂപ കുറഞ്ഞിരുന്നു. എന്നാല്‍ ഉച്ചയോടെ 320 രൂപ തിരിച്ചുകയറുകയായിരുന്നു. 1,05,320 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില.
ഗ്രാമിന് ഉച്ചയോടെ ആനുപാതികമായി 40 രൂപയാണ് വര്‍ധിച്ചത്. 13,165 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. ഇന്നലെ രണ്ടു തവണകളായി പവന് 1080 രൂപ വര്‍ധിച്ച ശേഷമാണ് ഇന്ന് രാവിലെ വില കുറഞ്ഞത്.
















