തൃശൂര്‍: നിയന്ത്രണം വിട്ട ബൈക്ക് മരത്തിലിടിച്ച് യുവാക്കള്‍ക്ക് ദാരുണാന്ത്യം. ചാലക്കുടി കുറ്റികാട് സ്വദേശികളായ കുറ്റിക്കാട്കൂര്‍ക്ക മറ്റം പടിഞ്ഞാക്കര വീട്ടില്‍ ഷാജുവിന്റെ മകന്‍ നില്‍ഷാജു (19), പടിഞ്ഞാക്കര വീട്ടില്‍ ഷാജു മകന്‍ അലന്‍(19) എന്നിവരാണ് മരിച്ചത്. വ്യാഴാഴ്ച രാത്രി 11:30 ഓടെ അണ്ണല്ലൂരിനടുത്ത് വച്ചായിരുന്നു അപകടം.
രാത്രി പത്ത് മണിയോടെ ആയിരുന്നു യുവാക്കൾ നൈറ്റ് ഡ്രൈവ് എന്ന നിലയില്‍ ബൈക്കെടുത്ത് ഇറങ്ങിയത്. ഇരുവരും സഞ്ചരിച്ച് ബൈക്ക് നിയന്ത്രണം വിട്ട് മരത്തിലിടിക്കുകയായിരുന്നു.
















