സംസ്ഥാനത്ത് സ്വര്‍ണവിലയിൽ വീണ്ടും വർദ്ധനവ്. പവന് 280 രൂപ വർദ്ധിച്ചതോടെ ഒരു പവൻ സ്വര്‍ണത്തിന്റെ വില 1,05,440 രൂപയായി ഉയർന്നു. ഗ്രാമിന് 35 രൂപയാണ് വർദ്ധിച്ചത്, ഇതോടെ ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 13,180 രൂപയിലെത്തി.
കഴിഞ്ഞ ദിവസം മൂന്ന് തവണയാണ് വിലയിൽ മാറ്റങ്ങളുണ്ടായത്. ഡിസംബർ 23-ന് ആദ്യമായി ഒരു ലക്ഷം കടന്ന സ്വര്‍ണവില, ജനുവരി 14-ന് രേഖപ്പെടുത്തിയ 1,05,600 രൂപ എന്ന സർവ്വകാല റെക്കോർഡിന് തൊട്ടടുത്താണ് ഇപ്പോൾ എത്തിനിൽക്കുന്നത്.
അന്താരാഷ്ട്ര വിപണിയിലുണ്ടാകുന്ന മാറ്റങ്ങളാണ് കേരളത്തിലെ സ്വര്‍ണവിലയെ പ്രധാനമായും സ്വാധീനിക്കുന്നത്.
















