സിനിമയുടെ കഥകളിലും അവതരണത്തിലുമെല്ലാം അടിമുടി മാറ്റങ്ങള്‍ സംഭവിച്ചു കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തില്‍ ഏറെ പുതുമയുള്ള ഒരു പ്രമേയവുമായി കടന്നുവരികയാണ് ബേബി ഗോള്‍ എന്ന ചിത്രം. ഈ ചിത്രത്തിലെ കേന്ദ്ര കഥാപാത്രം കേവലം ഒരാഴ്ച്ച മാത്രം പ്രായമുള്ള ഒരു കുഞ്ഞാണ്. ഈ കുഞ്ഞിനെ കേന്ദ്ര കഥാപാത്രമാക്കി ഒരു ഇമോഷണല്‍ ഫാമിലി ത്രില്ലര്‍ സിനിമയാണ് ബേബി ഗേള്‍’. ഗരുഡന്റെ മികച്ച വിജയത്തിനു ശേഷം അരുണ്‍ വര്‍മ്മ സംവിധാനം ചെയ്യുന്ന ഈ ചിത്രം മാജിക്ക് ഫ്രെയിംസിന്റെ ബാനറില്‍ ലിസ്റ്റിന്‍ സ്റ്റീഫനാണ് നിര്‍മ്മിക്കുന്നത്. നിരവധി വിജയ ചിത്രങ്ങള്‍ക്ക് തിരക്കഥ രചിച്ച ബോബി സഞ്ജയ്. ഈ ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നു.
നിവിന്‍ പോളി നായകനായി അഭിനയിക്കുന്ന ഈ ചിത്രത്തില്‍ ലിജാ മോള്‍ നായികയാകുന്നു. കരുത്തുറ്റ കഥാപാത്രങ്ങളിലൂടെ പ്രേക്ഷക മനസ്സില്‍ ഇടം നേടിയ ലിജാ മോളിന്റെ ശക്തമായ കഥാപാത്രമാണ് ഈ ചിത്രത്തിലേത്. ജനുവരി ഇരുപത്തിമൂന്നിന് പ്രദര്‍ശനത്തിനെത്തുന്ന ഈ ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി ട്രയിലര്‍ പ്രകാശനം ജനുവരി പതിനാറിന് പുറത്തിറക്കി. കൊച്ചി ലുലു മാളില്‍ വലിയ ജനപങ്കാളിത്തത്തോടെ അഭിനേതാക്കളും, അണിയറ പ്രവര്‍ത്തകരും പങ്കെടുത്ത ചടങ്ങിലൂടെയാണ് , ട്രയിലര്‍ പ്രകാശനം നടന്നത്. കുടുംബ പ്രേക്ഷകരെ ഏറെ ആകര്‍ഷിക്കും വിധത്തില്‍ പ്രേക്ഷകരെ ഉദ്വേഗത്തിന്റെ മുള്‍മുനയില്‍ നിര്‍ത്തിക്കൊണ്ടുള്ള അവതരണമാണ് ഈ ചിത്രത്തിനുവേണ്ടി അണിയറ പ്രവര്‍ത്തകര്‍ സ്വീകരിച്ചിരിക്കുന്നതെന്ന് ട്രയിലറില്‍ക്കൂടി മനസ്സിലാക്കാന്‍ കഴിയും.
- ട്രയിലറിലെ ചില പ്രസക്ത ഭാഗങ്ങള്‍ ഇങ്ങനെ
“ഇതിനെ ആര്‍ക്കും വേണ്ടാത്തതാന്നപറഞ്ഞ് പൊയ്‌ക്കോട്ടെയെന്നു വയ്ക്കാന്‍പറ്റില്ല…നിനക്കുപറ്റിയാലും എനിക്കു പറ്റില്ല…ഇതു കേസ് വേറെയാ… ആ സ്ത്രീ പരാതി കൊടുത്താല്‍ എല്ലാവരും കുടുങ്ങും. ചെറിയ പണിയല്ല വരാന്‍ പോകുന്നത്…”
ട്രയിലറിലെ ഈ വാക്കുകള്‍ ശ്രദ്ധിച്ചാല്‍ ചിത്രത്തിന്റെ പൊതുസ്വഭാവം വ്യക്തമാകും. ഒരു ഹോസ്പ്പിറ്റിലുമായി ബന്ധപ്പെട്ടാണ് ചിത്രത്തിന്റെ കഥ നടക്കുന്നത്. വന്‍ വിജയത്തിലേക്കു നീങ്ങിയ സര്‍വ്വംമായ എന്ന ചിത്രത്തിനു ശേഷം നിവിന്‍ പോളി നായകനായി എത്തുന്ന ചിത്രമെന്ന നിലയിലും ഈ ചിത്രത്തിന്റെ പ്രാധാന്യം ഏറെ വലുതാണ്. അഭിമന്യു തിലകന്‍, സംഗീത് പ്രതാപ്,അസീസ് നെടുമങ്ങാട്,ജാഫര്‍ ഇടുക്കി, നന്ദു ശ്രീജിത്ത് രവി, കിച്ചു ടെല്ലസ്, അശ്വന്ത്‌ലാല്‍, ജോസൂട്ടി,,അതിഥി രവി , പ്രേംപ്രകാശ്, മേജര്‍ രവി,ആല്‍ഫി പഞ്ഞിക്കാരന്‍, ഷാബു പ്രൗദിന്‍,മൈഥിലി നായര്‍, എന്നിവരും മുഖ്യ വേഷങ്ങളിലുണ്ട്..
സംഗീതം – ജേക്‌സ് ബിജോയ് .
ഛായാഗ്രഹണം – ഫയസ് സിദ്ദിഖ്,
എഡിറ്റിംഗ് – ഷൈജിത്ത് കുമാരന്‍’
കലാസംവിധാനം – അനിസ് നെടുമങ്ങാട്.
കോസ്റ്റ്യും ഡിസൈന്‍ – മെല്‍വിന്‍ ജെ.
മേക്കപ്പ് -റഷീദ് അഹമ്മദ് –
സ്റ്റില്‍സ് – പ്രേംലാല്‍ പട്ടാഴി.
ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടര്‍ സുകു ദാമോദര്‍’
അഡ്മിനിസ്റ്റേഷന്‍ ആന്റ് ഡിസ്ട്രിബ്യൂഷന്‍ ഹെഡ്. ബബിന്‍ ബാബു
എക്‌സിക്കുട്ടീവ് പ്രൊഡ്യൂസര്‍- നവീന്‍.പി.തോമസ്.
കോ – പ്രൊഡ്യൂസര്‍ – ജിസ്റ്റിന്‍ സ്റ്റീഫന്‍ ‘
ലൈന്‍ പ്രൊഡ്യൂസര്‍ – സന്തോഷ് പന്തളം
പ്രൊഡക്ഷന്‍ ഇന്‍ചാര്‍ജ്. – അഖില്‍ യശോധരന്‍.
പ്രൊഡക്ഷന്‍ എക്‌സിക്കുട്ടീവ്‌സ് – പ്രസാദ് നമ്പ്യാങ്കാവ് . ജയശീലന്‍ സദാനന്ദന്‍
പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ – പ്രശാന്ത് നാരായണന്‍.
തിരുവനന്തപുരത്തും, കൊച്ചിയിലുമായിട്ടാണ്ഈ ചിത്രത്തിന്റെ ചിത്രീകരണം പൂര്‍ത്തിയായിരി ക്കുന്നത്. ‘
പി.ആര്‍.ഒ. വാഴൂര്‍ ജോസ്.
CONTENT HIGH LIGHTS; “If that woman files a complaint, everyone will be trapped…this is a different case”: Family thriller Baby Goal trailer released
















