പാലക്കാട്: പ്രതിപക്ഷ നേതാവ് വി ഡി സതീശനെതിരെ ഡിവൈഎഫ്‌ഐ നേതാവ് പി എം ആര്‍ഷോ. ഗോള്‍വാള്‍ക്കറുടെ ചിത്രത്തിന് മുന്നില്‍ നിന്നത് വി ഡി സവര്‍ക്കറല്ലെന്നും വി ഡി സതീശനാണെന്നും ആര്‍ഷോ പറഞ്ഞു. ‘നിലപാടിന്റെ രായന്‍’ എന്നും ആര്‍ഷോ വി ഡി സതീശനെ പരിഹസിച്ചു. കേരള മുസ്‌ലിം ജമാഅത്തിന്റെ നേതൃത്വത്തില്‍ നടന്ന കേരള യാത്രയുടെ സമാപന സമ്മേളന വേദിയിലെ വി ഡി സതീശന്റെ പ്രസംഗത്തിന്റെ പശ്ചാത്തലത്തിലാണ് ആര്‍ഷോയുടെ പരിഹാസം.
















