ഭോപ്പാല്‍: ബലാത്സംഗത്തെക്കുറിച്ച് വിവാദപ്രസ്താവനയുമായി രംഗത്തെത്തിയിരിക്കുകയാണ് കോണ്‍ഗ്രസ് എംഎല്‍എ ഫൂല്‍ സിങ് ബരൈയ. ആദ്യമായല്ല ഫൂല്‍ സിഭ് ബരൈയയുടെ ഭാഗത്ത് നിന്ന് ഇത്തരത്തിലുള്ള പരാമര്‍ശങ്ങളുണ്ടാകുന്നത്. ബലാത്സംഗത്തെയും ജാതിയെയും മതത്തെയും അടിസ്ഥാനപ്പെടുത്തി ധാരാളം ഗുരുതര പരാമര്‍ശങ്ങള്‍ ഇയാള്‍ നടത്തിയിട്ടുണ്ട്. ഭാണ്ഡേര്‍ മണ്ഡലത്തിലെ എംഎല്‍എയാണ് ബരൈയ.
‘ഇന്ത്യയില്‍ ഏറ്റവുമധികം ബലാത്സംഗത്തിന് ഇരയാകുന്നത് ആരാണ്?. പട്ടികജാതി, പട്ടികവര്‍ഗ, പിന്നാക്ക ജാതിക്കാരാണ്. ബലാത്സംഗത്തിന്റെ അടിസ്ഥാനം ഇതാണ്, പുരുഷന്മാര്‍ വഴിയിലൂടെ പോകുമ്പോള്‍ സുന്ദരികളായ സ്ത്രീകളെ കാണുന്നു. അത് അയാളുടെ മനസിനെ വ്യതിചലിപ്പിക്കുകയും ആ സ്ത്രീയെ ബലാത്സംഗം ചെയ്യാന്‍ പ്രേരിപ്പിക്കുകയും ചെയ്യുന്നു.’ ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ ബരൈയ പറഞ്ഞു.
















