Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Explainers

KSEBയുടെ “ഫ്യൂസ് ഊരി” വിജിലന്‍സ് ?: ഓപ്പറേഷന്‍ ”ഷോര്‍ട്ട് സര്‍ക്ക്യൂട്ട്’ മിന്നല്‍ പരിശോധനയില്‍ 41 ഉദ്യോഗസ്ഥര്‍ 16.50 ലക്ഷം കൈക്കൂലി വാങ്ങിയതായി കണ്ടെത്തി

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Jan 17, 2026, 03:54 pm IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

സംസ്ഥാന വൈദ്യുതി ബോര്‍ഡില്‍ 70 ഇലക്ട്രിക്കല്‍ സെക്ഷന്‍ ഓഫീസുകളില്‍ വിജിലന്‍സ് നടത്തിയ ”ഓപ്പറേഷന്‍ ഷോര്‍ട്ട് സര്‍ക്ക്യൂട്ട്” എന്ന മിന്നല്‍ പരിശോധനയില്‍ വ്യാപക അഴിമതിയും ക്രമക്കേടുകളും കൈക്കൂലിയും കരാറുകാരില്‍ നിന്നും കമ്മിഷനും വാങ്ങുന്നതായി കണ്ടെത്തി. വിവിധ സെക്ഷന്‍ ഓഫീസുകളിലെ 41 ഉദ്യോഗസ്ഥര്‍ പല കരാറുകാരില്‍ നിന്നായി 16.50 ലക്ഷം രൂപ അക്കൗണ്ടുകളിലൂടെ മാത്രം കൈക്കൂലിയായി കൈപ്പറ്റിയതായി കണ്ടെത്തി. കെ.എസ്.ഇ.ബിയില്‍ കഴിഞ്ഞ 5 വര്‍ഷം നടത്തിയ കരാര്‍ പ്രവര്‍ത്തികളാണ് വിജിലന്‍സ് പരിശോധനയ്ക്ക് വിധേയമാക്കിയത്. ഭൂരിഭാഗം ഓഫീസുകളിലും കരാറുകള്‍ നല്‍കുന്നത് നടപടിക്രമങ്ങള്‍ പാലിക്കാതെയാണ്. കരാര്‍ പ്രവര്‍ത്തികള്‍ ടെണ്ടര്‍ നടപടി ക്രമങ്ങളില്‍ നിന്നും ഒഴിവാകുന്നതിനായി കുറഞ്ഞ തുകയ്ക്കുള്ള പ്രവര്‍ത്തികളായി വിഭജിച്ച് ക്വട്ടേഷന്‍ ക്ഷണിച്ച് പദ്ധതി നടപ്പാക്കുന്നു.

ഒരേ കരാറുകാരന് തന്നെ വിവിധ പ്രവര്‍ത്തികളുടെ കരാര്‍ വര്‍ഷങ്ങളായി നല്‍കിയിരിക്കുന്നു. കരാര്‍ അടിസ്ഥാനത്തില്‍ എടുത്തിരിക്കുന്ന വാഹനങ്ങളുടെ ഉപയോഗത്തില്‍ ക്രമക്കേടുകള്‍ നടക്കുന്നതായും വിജിലന്‍സ് കണ്ടെത്തി. ഭൂരിഭാഗം ഓഫീസുകളിലും കരാര്‍ പ്രവര്‍ത്തികളുടെ ഫയലുകള്‍ കൃത്യമായി പരിപാലിക്കുന്നില്ല. സ്‌ക്രാപ്പ് രജിസ്റ്റര്‍, ലോഗ് ബുക്ക്, വര്‍ക്ക് രജിസ്റ്റര്‍ എന്നിവ കൃത്യമായി എഴുതി സൂക്ഷിച്ചിട്ടില്ലെന്നും പരിശോധനയില്‍ കണ്ടെത്തി. മിക്ക ഓഫീസുകളിലും പ്രവര്‍ത്തികളുടെ പൂര്‍ത്തീകരണത്തിന് ശേഷം സ്‌ക്രാപ്പ് മെറ്റീരിയലുകള്‍ കൃത്യമായി സൂക്ഷിച്ചിട്ടില്ല. 6 മാസ ഇടവേളകളില്‍ സോണുകള്‍ മാറ്റി നിയമിക്കേണ്ട മീറ്റര്‍ റീഡര്‍മാരെ ചില സെക്ഷന്‍ ഓഫീസ് പരിധിയില്‍ 3 വര്‍ഷം കഴിഞ്ഞിട്ടും മാറ്റി നിയമിക്കാതെ ഒരേ സോണില്‍ തന്നെ തുടരാന്‍ അനുവദിച്ചിരിക്കുന്നതായും വിജിലന്‍സ് കണ്ടെത്തി.

കെ.എസ്.ഇ.ബി നടപ്പാക്കിയ പ്രവര്‍ത്തികളില്‍ മിക്കതിലും എസ്റ്റിമേറ്റ് പ്രകാരമുള്ള അളവുകളില്‍ പ്രവര്‍ത്തികള്‍ ചെയ്തിട്ടില്ല. എര്‍ത്ത് പൈപ്പുകളും മറ്റും വേണ്ട അളവിലുള്ളത് ഉപയോഗിക്കാതെ, മെറ്റല്‍ പോസ്റ്റുകളില്‍ എസ്റ്റിമേറ്റ് പ്രകാരമുള്ള മഫിംഗ് ചെയ്യാതെയും പ്രവര്‍ത്തികള്‍ പൂര്‍ത്തീകരിച്ച് ബില്‍ മാറി പണം അനുവദിച്ചിരിക്കുന്നതായും പരിശോധനയുടെ ഭാഗമായി നടത്തിയ ഫീല്‍ഡ് വെരിഫിക്കേഷനുകളില്‍ വിജിലന്‍സ് കണ്ടെത്തി. ഇന്നലെ രാവിലെ 10.30 മുതലായിരുന്നു പരിശോധന നടന്നത്. സംസ്ഥാനത്തെ തിരഞ്ഞെടുത്ത 70 ഇലക്ട്രിക്കല്‍ സെക്ഷന്‍ ഓഫീസുകളില്‍ പരിശോധന നടത്തിയത്. കരാര്‍ പ്രവര്‍ത്തികളുടെ ടെന്‍ഡര്‍ അനുവദിക്കുന്നതില്‍ ഉദ്യോഗസ്ഥരുടെ ഒത്താശയോട് കൂടി വ്യാപക ക്രമക്കേടുകളും അഴിമതിയും സ്വജനപക്ഷപാതവും നടന്നു വരുന്നതിന്റെ തെളിവുകള്‍ വിജിലന്‍സിനു ലഭിച്ചിട്ടുണ്ട്.

  • തിരുവനന്തപുരം ജില്ലയില്‍ നടത്തിയ മിന്നല്‍ പരിശോധനയില്‍ വര്‍ക്കല ഇലക്ട്രിക്കല്‍ സെക്ഷന്‍ ഓഫീസിലെ ഒരു സബ് എന്‍ജിനീയര്‍ 55,200/- രൂപ കരാറുകാരനില്‍ നിന്നും ഗൂഗിള്‍ പേ വഴി കൈപ്പറ്റിയിട്ടുണ്ട്. മറ്റൊരു സബ് എന്‍ജിനീയര്‍ മറ്റൊരു കരാറുകാരനില്‍ നിന്നും 4,000/- രൂപ ഗൂഗിള്‍ പേ വഴി കൈപ്പറ്റിയതായും വിജിലന്‍സ് കണ്ടെത്തി.
  • പാറശ്ശാല ഇലക്ട്രിക്കല്‍ സെക്ഷന്‍ ഓഫീസില്‍ ഒരു സബ് എന്‍ജിനീയര്‍ കരാറുകാരന്റെ കൈയ്യില്‍ നിന്നും പല ദിവസങ്ങളിലായി 38,000/- രൂപ ഗൂഗിള്‍ പേ വഴി കൈപ്പറ്റിയതായി കണ്ടെത്തി.
  • കൊല്ലം ജില്ലയില്‍ നടത്തിയ പരിശോധനയില്‍ കരുനാഗപ്പള്ളി ഇലക്ട്രിക്കല്‍ സെക്ഷന്‍ ഓഫീസിലെ അസ്സിസ്റ്റന്റ് എന്‍ജിനീയര്‍ ഒരു കോണ്‍ട്രാക്ടറില്‍ നിന്നും പല തവണകളായി 31,000/- രൂപ ഗൂഗിള്‍ പേ വഴി കൈപ്പറ്റിയിട്ടുണ്ട്.
  • അഞ്ചല്‍ ഇലക്ട്രിക്കല്‍ സെക്ഷന്‍ ഓഫീസിലെ രണ്ട് സബ് എന്‍ജിനീയര്‍മാര്‍ ഒരു കരാറുകാരനില്‍ നിന്നും 5,000/- രൂപ വീതം ഗൂഗിള്‍ പേ വഴി കൈപ്പറ്റി. * ഓച്ചിറ ഇലക്ട്രിക്കല്‍ സെക്ഷന്‍ ഓഫീസിലെ ഒരു ലൈന്‍മാന്‍ ഉപഭോക്താക്കളില്‍ നിന്നും 1,900/- രൂപ ഗൂഗിള്‍ പേ വഴി കൈപ്പറ്റിയതായും വിജിലന്‍സ് കണ്ടെത്തി.
  • പത്തനംതിട്ട ജില്ലയില്‍ നടത്തിയ പരിശോധനയില്‍ കെ.എസ്.ഇ.ബി അടൂര്‍ സെക്ഷന്‍ ഓഫീസിലെ ഒരു സബ് എന്‍ജിനീയര്‍ ഒരു കരാറുകാരനില്‍ നിന്നും 15,000/- രൂപയും ഒരു ലൈന്‍മാന്‍ അതേ കരാറുകാരനില്‍ നിന്നും 10,000/- രൂപയും ഗൂഗിള്‍ പേ വഴി കൈക്കൂലി വാങ്ങിയിട്ടുണ്ട്. മതിയായ ലൈസന്‍സ് ഇല്ലാത്ത വ്യക്തിക്ക് ഈ ഓഫീസില്‍ നിന്നും കരാര്‍ നല്‍കിയതായും വിജിലന്‍സ് കണ്ടെത്തി.
  • തിരുവല്ല സെക്ഷന്‍ ഓഫീസില്‍ നടത്തിയ പരിശോധനയില്‍ സെക്ഷന്‍ ഓഫീസിലെ ഓവര്‍സീയറുടെ അക്കൗണ്ടിലേക്ക് സെക്ഷന്‍ ഓഫീസിന് മുന്‍പില്‍ കട നടത്തുന്ന ഒരു വ്യക്തിയുടെ അക്കൗണ്ടില്‍ നിന്നും പല പ്രാവശ്യമായി 1,67,000/- രൂപ ഗൂഗിള്‍ പേ വഴി അയച്ച് നല്‍കിയിരിക്കുന്നതായി വിജിലന്‍സ് കണ്ടെത്തി. കടയുടമ ഉദ്യോഗസ്ഥന്റെ ഏജന്റാണെന്ന് വിജിലന്‍സ് സംശയിക്കുന്നു.
  • ആലപ്പുഴ ജില്ലയില്‍ നടത്തിയ പരിശോധനയില്‍ കെ.എസ്.ഇ.ബി ചേര്‍ത്തല ഈസ്റ്റ് സെക്ഷന്‍ ഓഫീസിലെ സബ് എന്‍ജിനീയര്‍ സെക്ഷന്‍ ഓഫീസിലെ പ്രവര്‍ത്തികള്‍ ഏറ്റെടുത്ത ഒരു കരാറുകാരനില്‍ നിന്നും അക്കൗണ്ടിലൂടെ ഗൂഗിള്‍ പേ വഴി മൂന്ന് പ്രാവശ്യമായി 16,500/- രൂപ കൈപ്പറ്റിയതായി വിജിലന്‍സ് കണ്ടെത്തി.
  • കഞ്ഞിക്കുഴി സെക്ഷന്‍ ഓഫീസില്‍ വിജിലന്‍സ് നടത്തിയ പരിശോധനയില്‍ കരാര്‍ നല്‍കിയതിന്റെ ഫയലുകള്‍ സൂക്ഷിച്ചിട്ടില്ലെന്ന് കണ്ടെത്തി.
  • കോട്ടയം ജില്ലയില്‍ നടത്തിയ പരിശോധനയില്‍ ചങ്ങനാശ്ശേരി ഇലക്ട്രിക്കല്‍ സെക്ഷന്‍ ഓഫീസിലെ ഒരു സബ് എന്‍ജിനീയര്‍ 1,83,000/- രൂപയും, ഒരു ഓവര്‍സീയര്‍ 18,550/- രൂപയും സെക്ഷന്‍ ഓഫീസിനു പരിധിയില്‍ പ്രവര്‍ത്തികളുടെ കരാറെടുത്ത ഒരു കരാറുകാരനില്‍ നിന്നും യു.പി.ഐ വഴി പണം കൈപ്പറ്റിയതായും വിജിലന്‍സ് കണ്ടെത്തി.
  • ഇടുക്കി ജില്ലയില്‍ നടത്തിയ പരിശോധനയില്‍ കുമിളി ഇലക്ട്രിക്കല്‍ സെക്ഷന്‍ ഓഫീസിലെ അസ്സിസ്റ്റന്റ് എന്‍ജിനീയര്‍ കരാറുകാരനില്‍ നിന്നും 35,000/- രൂപയും ഒരു സബ് എന്‍ജിനീയര്‍ കരാറുകാരനില്‍ നിന്നും 46,500/- രൂപയും യു.പി.ഐ മുഖാന്തിരം കൈപ്പറ്റിയതായും, കട്ടപ്പന ഇലക്ട്രിക്കല്‍ സെക്ഷന്‍ ഓഫീസില്‍ നടത്തിയ മിന്നല്‍ പരിശോധനയില്‍ അസിസ്റ്റന്റ് എന്‍ജിനീയര്‍ കരാറുകാരനില്‍ നിന്നും, 2,35,700/- രൂപയും, ഒരു സബ് എന്‍ജിനീയര്‍ 25,000/- രൂപയും, മറ്റൊരു സബ് എന്‍ജിനീയര്‍ 47,700/- രൂപയും, ഒരു ഓവര്‍സീയര്‍ 2,000/- രൂപയും മറ്റൊരു ഉദ്യോഗസ്ഥന്‍, 2,000/- രൂപയും കരാറുകാരില്‍ നിന്ന് യു.പി.ഐ മുഖാന്തിരം കൈപ്പറ്റിയതായും കണ്ടെത്തി. കൂടാതെ ഈ ഓഫീസിലെ 4 ഉദ്യോഗസ്ഥര്‍ 1,86,000/- രൂപ കരാറുകാര്‍ക്ക് അയച്ച് നല്‍കിയതായും വിജിലന്‍സ് കണ്ടെത്തി. ബിനാമി കരാറുകാരെ വച്ച് ഉദ്യോഗസ്ഥര്‍ തന്നെ വര്‍ക്കുകള്‍ ഏറ്റെടുത്ത് ചെയ്യുന്നതാണോയെന്ന് വിജിലന്‍സ് അന്വേഷിക്കുന്നു.
  • എറണാകുളം ജില്ലയില്‍ നടത്തിയ മിന്നല്‍ പരിശോധനയില്‍ ചോറ്റാനിക്കര ഇലക്ട്രിക്കല്‍ സെക്ഷന്‍ ഓഫീസിലെ അസിസ്റ്റന്റ് എന്‍ജിനീയര്‍ ഓഫീസിലെ തന്നെ മറ്റ് രണ്ട് ഉദ്യോഗസ്ഥര്‍ക്ക് മാസം 2,000/- രൂപ വീതം യു.പി.ഐ മുഖേന അയച്ച് നല്‍കുന്നതായും, ഒരു ഓവര്‍സീയര്‍ കരാറുകാരനില്‍ നിന്നും 3,400/- രൂപ ഗൂഗിള്‍ പേ വഴി കൈപ്പറ്റിയതായും, ഈ ഓഫീസിലെ ഒരു താല്‍ക്കാലിക ജീവനക്കാരന്‍ ഒരു കരാറുകാരനില്‍ നിന്നും 88,800/- രൂപ യു.പി.ഐ വഴി കൈപ്പറ്റിയതായും ഈ ജീവനക്കാരന്‍ ഈ തുകയില്‍ നിന്നും 24,000/- രൂപയും 23,600/- രൂപയും വീതം ഇതേ ഓഫീസിലെ മറ്റ് രണ്ട് ഉദ്യോഗസ്ഥര്‍ക്ക് യു.പി.ഐ വഴി അയച്ച് നല്‍കിയതായും വിജിലന്‍സ് കണ്ടെത്തി.
  • തൃപ്പൂണിത്തുറ ഇലക്ട്രിക്കല്‍ സെക്ഷന്‍ ഓഫീസില്‍ നടത്തിയ പരിശോധനയില്‍ 12 വര്‍ക്കുകളുടെ കരാര്‍ ഒരേ കരാറുകാരന് തന്നെ അനുവദിച്ച് നല്‍കിയതായും കരാര്‍ നല്‍കുന്നതിനായി സമര്‍പ്പിച്ച മറ്റ് എല്ലാ ക്വട്ടേഷനുകളിലേയും കൈയ്യക്ഷരം ഒന്ന് തന്നെയാണെന്നും വിജിലന്‍സ് പരിശോധനയില്‍ കണ്ടെത്തി. ഒരേ വ്യക്തി തന്നെ ഉദ്യോഗസ്ഥരുടെ സഹായത്തോടു കൂടി പല പേരുകളില്‍ ക്വട്ടേഷന്‍ സമര്‍പ്പിച്ച് കരാര്‍ നേടിയെടുത്തതാണെന്ന് വിജിലന്‍സ് സംശയിക്കുന്നു.
  • പാലക്കാട് ജില്ലയില്‍ നടത്തിയ പരിശോധനയില്‍ കെ.എസ്.ഇ.ബി സുല്‍ത്താന്‍ പേട്ട് ഈസ്റ്റ് സെക്ഷന്‍ ഓഫീസിലെ അസിസ്റ്റന്റ് എന്‍ജിനീയര്‍ ഒരു കരാറുകാരനില്‍ നിന്നും 42,900/- രൂപയും, ഒരു സബ് എന്‍ജിനീയര്‍ 5,100/- രൂപയും, മറ്റൊരു സബ് എന്‍ജിനീയര്‍ 8,000/- രൂപയും ഗൂഗിള്‍ പേ മുഖാന്തിരം കൈപ്പറ്റിയതായും, ലൈസന്‍സ് ഇല്ലാത്ത ഒരു കരാറുകാരനും മകനും ഈ ഓഫീസില്‍ നടത്തിയ പ്രവര്‍ത്തികളുടെ കരാറുകള്‍ വര്‍ഷങ്ങളായി ചെയ്ത് വരുന്നതായും വിജിലന്‍സ് കണ്ടെത്തി.
  • പട്ടാമ്പി, ആലത്തൂര്‍, ചിറ്റൂര്‍, പറളി എന്നീ ഇലക്ട്രിക്കല്‍ സെക്ഷന്‍ ഓഫീസുകളിലും ലൈസന്‍സ് ഇല്ലാത്ത കരാറുകാര്‍ വര്‍ഷങ്ങളായി കരാര്‍ പ്രവര്‍ത്തികള്‍ ഏറ്റെടുത്ത് നടത്തുന്നതായും കണ്ടെത്തി. ചിറ്റൂര്‍ ഇലക്ട്രിക്കല്‍ സെക്ഷന്‍ ഓഫീസിലെ അസിസ്റ്റന്റ് എന്‍ജിനീയര്‍ 1,27,400/- രൂപയും ഒരു സബ് എന്‍ജിനീയര്‍ 20,000/- രൂപയും ഒരു ഓവര്‍സീയര്‍ 12,500/- രൂപയും മറ്റൊരു ഓവര്‍സീയര്‍ 16,300/- രൂപയും കരാറുകാരില്‍ നിന്നും ഗൂഗിള്‍ പേ മുഖാന്തിരം കൈപ്പറ്റിയതായും വിജിലന്‍സ് കണ്ടെത്തി.
  •  മലപ്പുറം ജില്ലയില്‍ നടത്തിയ പരിശോധനയില്‍ മഞ്ചേരി ഇലക്ട്രിക്കല്‍ സെക്ഷന്‍ ഓഫീസിലെ താല്‍ക്കാലിക ജീവനക്കാരനായ ഒരു ഉദ്യോഗസ്ഥന്‍ ഒരു സബ് എന്‍ജിനീയര്‍ക്ക് ഗൂഗിള്‍ പേ മുഖാന്തിരം 70,500/- രൂപ അയച്ച് നല്‍കിയതായും, പെരിന്തല്‍മണ്ണ ഇലക്ട്രിക്കല്‍ സെക്ഷന്‍ ഓഫീസില്‍ ടച്ചിംഗ് വെട്ട് പ്രവര്‍ത്തികളുടെ വിവിധ കരാറുകള്‍ ഒരു കരാറുകാരന്‍ തന്നെ ബിനാമി പേരുകളില്‍ ക്വട്ടേഷന്‍ സമര്‍പ്പിച്ചിട്ടുള്ളതായും വിജിലന്‍സ് കണ്ടെത്തി.
  • മഞ്ചേരി, പെരിന്തല്‍മണ്ണ, നിലമ്പൂര്‍, വണ്ടൂര്‍, കൊണ്ടോട്ടീ എന്നീ സെക്ഷന്‍ ഓഫീസുകളിലെ ഉദ്യോഗസ്ഥരുടെ പക്കല്‍ നിന്നും കണക്കില്‍പ്പെടാത്ത 34,000/- രൂപ വിജിലന്‍സ് മിന്നല്‍ പരിശോധനയില്‍ പിടിച്ചെടുത്തു.
  • വയനാട് ജില്ലയില്‍ നടത്തിയ പരിശോധനയില്‍ ബത്തേരി ഇലക്ട്രിക്കല്‍ സെക്ഷന്‍ ഓഫീസിലെ ഒരു സബ് എന്‍ജിനീയര്‍ 4,000/- രൂപയും, മറ്റൊരു സബ് എന്‍ജിനീയര്‍ 33,000/- രൂപയും, ഒരു ഓവര്‍സീയര്‍ 2,100/- രൂപയും, ഒരു താല്‍ക്കാലിക ജീവനക്കാരന്‍ 7,800/- രൂപയും കരാറുകാരില്‍ നിന്നും യു.പി.ഐ മുഖാന്തിരം കൈപ്പറ്റിയതായി കണ്ടെത്തി. കല്‍പ്പറ്റ ഇലക്ട്രിക്കല്‍ സെക്ഷന്‍ ഓഫീസിലെ അസിസ്റ്റന്റ് എന്‍ജിനീയര്‍ 50,800/- രൂപയും, പബ്ലിക്ക് റിലേഷന്‍ അസിസ്റ്റന്റ് 41,400 രൂപയും കരാറുകാരില്‍ നിന്നും ഗൂഗിള്‍ പേ മുഖാന്തിരം കൈപ്പറ്റിയതായി വിജിലന്‍സ് കണ്ടെത്തി.
  •  കണ്ണൂര്‍ ജില്ലയില്‍ നടത്തിയ പരിശോധനയില്‍ കൂത്തുപറമ്പ് ഇലക്ട്രിക്കല്‍ സെക്ഷന്‍ ഓഫീസിലെ അസിസ്റ്റന്റ് എന്‍ജിനീയര്‍ 64,000/- രൂപ സെക്ഷന്‍ ഓഫീസില്‍ കരാറേറ്റെടുത്ത ഒരു കരാറുകാരനില്‍ നിന്നും കൈപ്പറ്റിയതായി വിജിലന്‍സ് കണ്ടെത്തി.
  • കാസര്‍ഗോഡ് ജില്ലയില്‍ നടത്തിയ പരിശോധനയില്‍ കാസര്‍ഗോഡ് ഇലക്ട്രിക്കല്‍ സെക്ഷന്‍ ഓഫീസില്‍ ഇ-ടെണ്ടര്‍ ഒഴിവാക്കുന്നതിനായി പ്രവര്‍ത്തിയുടെ ചിലവ് 5 ലക്ഷത്തില്‍ താഴെ കാണിച്ച് പ്രവര്‍ത്തി വിഭജിച്ച് പലകരാറുകളായി ഒരേ കരാറുകാരന് തന്നെ നല്‍കിയിരിക്കുന്നതായി വിജിലന്‍സ് കണ്ടെത്തി.
  •  മാവുങ്കല്‍ സെക്ഷന്‍ ഓഫീസില്‍ നടത്തിയ മിന്നല്‍ പരിശോധനയില്‍ താല്‍ക്കാലിക ജീവനക്കാരുടെ പേരില്‍ ക്വട്ടേഷന്‍ നല്‍കി വര്‍ക്കുകള്‍ ചെയ്തതായും കണ്ടെത്തി.

ഉദ്യോഗസ്ഥര്‍ കരാറുകാരില്‍ നിന്നും കമ്മീഷന്‍ ഇനത്തില്‍ കൈക്കൂലി വാങ്ങുന്നതും, കരാര്‍ പ്രവര്‍ത്തികളുടെ ടെന്‍ഡര്‍ നടപടികളിലും പ്രവര്‍ത്തികളുടെ നടത്തിപ്പിലും കരാറുകാരുമായി ചേര്‍ന്ന് ഉദ്യോഗസ്ഥര്‍ ക്രമക്കേടുകളും അഴിമതിയും നടത്തുന്നുണ്ട്. ഇത്തരം ക്രമക്കേടുകളില്‍ നടപടി സ്വീകരിക്കേണ്ട ഉദ്യോഗസ്ഥര്‍ ക്രമക്കേടുകള്‍ക്ക് കൂട്ട് നില്‍ക്കുന്നു. ഇത് വിജിലന്‍സ് അതീവ ഗൗരവത്തില്‍ കാണുന്നുണ്ടെന്നാണ് പരിശോധനയില്‍ തെളിഞ്ഞത്. മിന്നല്‍ പരിശോധനയുടെ ഭാഗമായുള്ള തുടര്‍ പരിശോധനകളും ഫീല്‍ഡ് വെരിഫിക്കേഷനുകളും വരും ദിവസങ്ങളിലും തുടരും.

സംശയാസ്പദമായ പ്രവര്‍ത്തികളില്‍ വിശദമായ പരിശോധന വിജിലന്‍സ് നടത്തും. അഴിമതിക്കും ക്രമക്കേടുകള്‍ക്കും കൂട്ടു നില്‍ക്കുന്ന ഉദ്യോഗസ്ഥരുടെയും കുടുംബാംഗങ്ങളുടെയും, കരാറുകാരുടേയും ഇടനിലക്കാരുടേയും ബാങ്ക് അക്കൗണ്ട് സ്റ്റേറ്റ്‌മെന്റുകള്‍ ഉള്‍പ്പെടെ ശേഖരിച്ച് വിശദ പരിശോധന നടത്തുമെന്നും വിജിലന്‍സ് ഡയറക്ടര്‍ മനോജ് എബ്രഹാം അറിയിച്ചു. പൊതുജനങ്ങളുടെ ശ്രദ്ധയില്‍ അഴിമതി സംബന്ധിച്ച വിവരങ്ങള്‍ ലഭിക്കുകയാണെങ്കില്‍, വിജിലന്‍സിന്റെ ടോള്‍ ഫ്രീ നമ്പറായ 1064 എന്ന നമ്പറിലോ, 8592900900 എന്ന നമ്പറിലോ, വാട്ട്‌സ്ആപ്പ് നമ്പറായ 9447789100 എന്ന നമ്പറിലോ അറിയിക്കണമെന്നും വിജിലന്‍സ്.

CONTENT HIGH LIGHTS; KSEB’s vigilance blows fuse: Operation ‘Short Circuit’ lightning check finds 41 officials accepting bribe of Rs 16.50 lakh

ReadAlso:

ആരാണീ അര്‍ജുന്‍ ആയങ്കി ?: പോലീസ് തോക്കുമായി തിരയുമ്പോള്‍ അയാള്‍ ചായകുടിക്കാന്‍ റസ്റ്ററന്റില്‍ ?; ആയങ്കിയെ പിന്തുണച്ച് ആകാശ് തില്ലങ്കേരിയുടെ പോസ്റ്റ്; തള്ളിപ്പറഞ്ഞ് പ്രതിപക്ഷ നേതാവ്

ലഹരിയില്‍ മയങ്ങാന്‍ പുതിയ ‘നിക്കോട്ടിന്‍ പാച്ചസ്’ ?: മയക്കുമ്പോള്‍ അവര്‍ അറിയുന്നില്ല, മരണമാണ് പിന്നിലെന്ന് ?; ഓപ്പറേഷന്‍ തൂഫാന്‍ കൂടുതല്‍ ശക്തമാകട്ടെ

മഴക്കാലത്തെ മുല്ലപ്പെരിയാര്‍ ഭീതി ?: ഇനി അഞ്ചുവര്‍ഷം ഇടുക്കിയെ മുള്‍മുനയില്‍ നിര്‍ത്തിയാകും സര്‍ക്കാരിന്റെ പോക്ക്; ജലബോംബ് എന്ന ഭീതി പടര്‍ത്തുന്നതാര് ? എന്തിന് ?

അണക്കെട്ടുകളില്‍ ജലനിരപ്പുയരുന്നു: ആശങ്കയോടെ സംസ്ഥാനം; ജാഗ്രത പുലര്‍ത്തി ദുരന്ത നിവാരണ അതോറിട്ടി; ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ സജീവം

പറന്നു പറന്നങ്ങ് ചരിത്രത്തിലേക്കൊരു ലാന്‍ഡിംഗ് ?: 24 മണിക്കൂര്‍ പറന്ന് മെല്‍ബണ്‍ TO ടുളൂസ് റെക്കോര്‍ഡിട്ട് യാത്രാ വിമാനം

Tags: KSEBയുടെ "ഫ്യൂസ് ഊരി" വിജിലന്‍സ്KSEBANWESHANAM NEWSVIGILANCE RAIDഓപ്പറേഷന്‍ ''ഷോര്‍ട്ട് സര്‍ക്ക്യൂട്ട്''OPARATION SHORT SERCUITFUSE BREAK

Latest News

UPI സേവനം സൗജന്യമായി തുടരും, വ്യാപാരികള്‍ക്ക് ഭാവിയില്‍ യൂസര്‍ഫീ ഏര്‍പ്പെടുത്തും; വ്യക്തത വരുത്തി കേന്ദ്രം

അർജുൻ ആയങ്കിയുടെ സഹായികൾക്ക് ജാമ്യം | Bail for Arjun Ayanki’s associates

ഫ്രഷ് കട്ട് മാലിന്യ സംസ്‌കരണ കേന്ദ്രം ജനവാസ മേഖലയിൽ നിന്ന് മാറ്റും; കമ്പനി അധികൃതർ സന്നദ്ധത അറിയിച്ചെന്ന് പി.കെ. ഫിറോസ് MLA

ലിയോണല്‍ മെസ്സിയുടെ പിതാവ് ഹോര്‍ഗെ മെസ്സി അന്തരിച്ചു | Lionel Messi’s father Jorge dies at the age of 68

അർജുൻ ആയങ്കി ഒളിവിൽ പോകാൻ ഉപയോഗിച്ച കാർ കസ്റ്റഡിയിൽ | Car used by Arjun Ayanki to go into hiding taken into custody

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies