മലപ്പുറം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാത്സംഗം ചെയ്ത കേസിൽ പ്രതിക്ക് 80 വർഷം കഠിന തടവും 1.6 ലക്ഷം രൂപ പിഴയും കോടതി ശിക്ഷ വിധിച്ചു. മലപ്പുറം വഴിക്കടവ് സ്വദേശി എന്‍.പി സുരേഷ് ബാബു (ഉണ്ണിക്കുട്ടന്‍)നെയാണ് നിലമ്പൂര്‍ അതിവേഗ സ്‌പെഷല്‍ കോടതി ശിക്ഷിച്ചത്.
പിഴത്തുക അടയ്ക്കാൻ തയ്യാറായില്ലെങ്കിൽ മൂന്ന് വർഷവും 3 മാസവും കൂടുതൽ ശിക്ഷ അനുഭവിക്കേണ്ടി വരും. 2023 ഡിസംബറിലും 2024 ഫെബ്രുവരിയിലും അതിജീവിതയുടെ വീട്ടിൽ അതിക്രമിച്ചു കയറി ബലാത്സംഗം ചെയ്തു എന്നാണ് കേസ്.
വിവിധ വകുപ്പുകൾ ചെറുതായിരുന്നു ശിക്ഷ വിധിച്ചത്. 2017 ലും ഇയാൾ സമാനമായ കുറ്റത്തിന് ശിക്ഷിക്കപ്പെട്ടിരുന്നുവെന്ന് വഴിക്കടവ് പൊലീസ് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. നിലവിൽ ഇയാളെ തവനൂർ ജയിലിലേക്ക് മാറ്റിയിരിക്കുകയാണ്.
















