എസ്എൻഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ ജി. സുകുമാരൻ നായർ കൂടിക്കാഴ്ച ഉടനുണ്ടാകുമെന്ന് സൂചന. ഇന്ന് പതിനൊന്ന് മണിക്ക് മാധ്യമങ്ങളെ കാണുമെന്നും വെള്ളാപ്പള്ളി നടേശൻ അറിയിച്ചിട്ടുണ്ട്.
കൂടിക്കാഴ്ച്ചക്ക് ശേഷം അന്തിമ തീരുമാനം എൻഎസ്എസ് ഡയറക്ടർ ബോർഡ് കൈക്കൊള്ളും. സംഘടനയുടെ അടിസ്ഥാന തത്വങ്ങൾ ഉറപ്പാക്കണം എന്ന് എൻഎസ്എസിലെ പൊതു നിലപാട്.
നായാടി മുതൽ നസ്രാണി വരെ ഒരുമിച്ചെന്ന മുദ്രാവാക്യമുയർത്തി ക്രൈസ്തവ സംഘടനകളേയും ഒപ്പം നിർത്താനാണ് വെള്ളാപ്പള്ളിയുടെ ശ്രമം. എൻഎസ്എസിനെയും എസ്എൻഡിപിയെയും തമ്മിൽ തല്ലിച്ചത് യുഡിഎഫാണെന്നാണ് വെള്ളാപ്പള്ളിയുടെ പ്രസ്താവന.
















