കൊച്ചി: സിപിഐഎം മുന്‍ എംഎല്‍എ എസ് രാജേന്ദ്രന്‍ ബിജെപിയില്‍ ചേര്‍ന്നതില്‍ പ്രതികരിച്ച് എംഎം മണി എംഎല്‍എ. സിപിഐഎമ്മിന് ഒരു ചുക്കും സംഭവിക്കില്ലെന്നും പുകഞ്ഞകൊള്ളി പുറത്തെന്നും അദ്ദേഹം പറഞ്ഞു.
പിറപ്പുകേടാണ് രാജേന്ദ്രന്‍ കാണിച്ചത്. സിപിഐഎം രാജേന്ദ്രനെ നേരത്തെ തന്നെ തള്ളിക്കളഞ്ഞതാണ്. ഒരു പാര്‍ട്ടി അനുഭാവിയെ പോലും കൊണ്ടുപോകാന്‍ രാജേന്ദ്രന് കഴിഞ്ഞിട്ടില്ല. എംഎം മണി പോയാല്‍ പോലും പാര്‍ട്ടിക്ക് ഒന്നും സംഭവിക്കില്ല. അത്രയും വലിയ ബഹുജന അടിത്തറ സിപിഐഎമ്മിന് ഉണ്ടെന്നും അദ്ദേഹം പറഞ്ഞു.
















