ഇടുക്കി: സിപിഐഎം വിട്ട മുന്‍ എംഎല്‍എ എസ് രാജേന്ദ്രന്‍ ദേവികുളത്ത് എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായേക്കും. തോട്ടം തൊഴിലാളി വോട്ടുകള്‍ സമാഹരിക്കാനാകുമെന്നാണ് വിലയിരുത്തല്‍.
അടുത്തമാസം ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖർ മൂന്നാറിലെത്തും. കൂടുതല്‍പ്പേരെ ബിജെപിയില്‍ എത്തിക്കാനാണ് ശ്രമം. തോട്ടം തൊഴിലാളികളെ ലക്ഷ്യമിട്ട് എസ് രാജേന്ദ്രന്റെ നേതൃത്വത്തില്‍ മൂന്നാറില്‍ ഉടന്‍ സഹകരണ ബാങ്ക് ആരംഭിക്കും.
















