കോട്ടയം ചെറുവള്ളി എസ്റ്റേറ്റില്‍ സർക്കാർ നൽകിയ ഹർജി തള്ളി പാലാ സബ് കോടതി. ശബരിമല വിമാനത്താവളത്തിനുള്ള ഭൂമിയായി കണ്ടെത്തിയ ചെറുവള്ളി എസ്റ്റേറ്റില്‍ സര്‍ക്കാരിന് അവകാശം ഇല്ലെന്നും അത് അയന ചാരിറ്റബിൾ ട്രസ്റ്റ്ന് ആണെന്നും ആണ് കോടതി വിധി.
ചെറുവള്ളി എസ്റ്റേറ്റിന്റെ ഉടമസ്ഥാവകാശം സംബന്ധിച്ച് സംസ്ഥാന സർക്കാരും ഗോസ്പൽ ഫോർ ഏഷ്യയും (അയന ചാരിറ്റബിൾ ട്രസ്റ്റ്) തമ്മിലുള്ള കേസിലാണ് കോടതി വിധി വന്നത്.
ശബരിമല ഗ്രീൻഫീൽഡ് വിമാനത്താവളത്തിനായി എരുമേലി മണിമല വില്ലേജിലെ ചെറുവള്ളി എസ്റ്റേറ്റും സമീപപ്രദേശങ്ങളും ഉൾപ്പെടെ 2570 ഏക്കർ ഏറ്റെടുക്കാനുള്ള സർക്കാരിന്റെ പ്രാഥമിക വിജ്ഞാപനം ഹൈക്കോടതി സിംഗിൾ ബെഞ്ച് റദ്ദാക്കിയിരുന്നു. ഭൂമി ഏറ്റെടുക്കുന്നതിന് എതിർപ്പുണ്ടെങ്കിൽ രേഖപ്പെടുത്താൻ ഏപ്രിൽ 25നു പ്രസിദ്ധീകരിച്ചതായിരുന്നു വിജ്ഞാപനം. വലിയ വിമാനത്താവളത്തിനു പോലും 1200 ഏക്കർ മതിയെന്നിരിക്കെ ഇവിടെ എന്തിനാണ് ഇത്രയധികം ഭൂമിയെന്ന് കോടതി ചോദിച്ചു.
















