കൊല്ലം അഞ്ചാലുമൂട്ടിൽ ജ്യൂസ് കടയിൽ കയറി അതിഥി തൊഴിലാളിയെ മൂന്നംഗ സംഘം കുത്തി പരിക്കേൽപ്പിച്ചു. അഞ്ചാലുമൂട് സ്വദേശി രതീഷിന്റെ ഉടമസ്ഥതയിലുള്ള ജ്യൂസ് കടയിലാണ് ഇന്നലെ വൈകിട്ടോടെ നാടിനെ നടുക്കിയ അക്രമം അരങ്ങേറിയത്.
കടയിലെ തൊഴിലാളിയായ ഇർഫാനാണ് ആക്രമണത്തിൽ പരിക്കേറ്റത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ ഇപ്പോൾ പുറത്തുവന്നിട്ടുണ്ട്.കടയിൽ നിന്ന് വാങ്ങിയ സാധനത്തിന്റെ വിലയെച്ചൊല്ലിയുണ്ടായ തർക്കമാണ് സംഘർഷത്തിൽ കലാശിച്ചതെന്നാണ് വിവരം.
















