ശബരിമല സ്വർണക്കൊള്ള കേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എൻ. വാസുവിന്റെ റിമാൻഡ് കാലാവധി നീട്ടി കൊല്ലം വിജിലൻസ് കോടതി. 14 ദിവസത്തേക്കാണ് കാലാവധി നീട്ടിയിരിക്കുന്നത്.
ഇന്ന് റിമാൻഡ് കാലാവധി കഴിഞ്ഞതോടെയാണ് വാസുവിനെ എസ്ഐടി കോടതിയിൽ ഹാജരാക്കിയത്. ഇനി ഫെബ്രുവരി 2 നാണ് വാസുവിനെ കോടതിയിൽ ഹാജരാക്കേണ്ടത്
















