യുഎസിലെ വിർജീനിയയിൽ ഹോട്ടൽ മുറി കേന്ദ്രീകരിച്ചു പെൺവാണിഭവും മയക്കുമരുന്ന് വിൽപ്പനയും നടത്തിയ ഇന്ത്യൻ വംശജരായ ദമ്പതികൾ ഉൾപ്പെടെ മൂന്നു പേർ അറസ്റ്റിൽ. ദമ്പതിമാരായ തരുൺ ശർമ്മ (55), ഭാര്യ കോശ ശർമ്മ (52) എന്നിവരും മാർഗോ പിയേഴ്സ് (51), ജോഷ്വ റെഡിക് (40), റഷാർഡ് സ്മിത്ത് (33) എന്നിവരുമടക്കം 5 പേരാണ് അറസ്റ്റിലായത്.
ലീസിനെടുത്ത് നടത്തിയിരുന്ന ഹോട്ടലിലെ മൂന്നാം നില കേന്ദ്രീകരിച്ചാണ് മയക്കുമരുന്ന് വിൽപ്പനയും പെൺവാണിഭവും ഇവർ നടത്തിയിരുന്നത്. എട്ട് സ്ത്രീകളെയാണ് ഇവിടെ വേശ്യാവൃത്തിക്ക് ഉപയോഗിച്ചത്. ഈ സ്ത്രീകളെ ഒന്നും പുറത്തു പോകാൻ അനുവദിക്കുകയുമില്ല കടുത്ത ശാരീരിക പീഡനത്തിന് ഇരയാക്കായിരുന്നുവെന്നും പൊലീസ് പറഞ്ഞു.
നേരത്തെ നിശ്ചയിച്ച പ്രകാരം ഹോട്ടലിലെത്തുന്ന ഇടപാടുകാരെ അതിഥികളെന്ന പേരിൽ താഴത്തെ നിലയിൽ ആദ്യം താമസിപ്പിക്കും. പിന്നീട് ഇവിടെ നിന്നും ആർക്കും സംശയം തോന്നാത്ത രീതിയിൽ മുകളിലെ നിലയിലെത്തിച്ചായിരുന്നു പെൺവാണിഭം നടത്തിയിരുന്നത്. ലൈംഗിക ബന്ധത്തിന് 80 ഡോളർ മുതൽ 150 ഡോളർവരെയാണ് ഈടാക്കിയിരുന്നതെന്ന് പൊലീസ് പുറത്ത് വിട്ട രേഖകളിൽ പറയുന്നത്.
















