തിരുവനന്തപുരം ചിറയിൻകീഴിൽ ഹെൽത്ത് ഇൻസ്പെക്ടർ ട്രെയിനിന് മുന്നിൽ ചാടി ആത്മഹത്യ ചെയ്തു. ആറ്റിങ്ങൽ തച്ചൂർകുന്ന് തെന്നൂർലൈനിൽ ഗീതാഞ്ജലിയിൽ താമസിക്കുന്ന പ്രവീൺ (45) ആണ് മരിച്ചത്.
ഇന്ന് ഉച്ചക്ക് രണ്ടേമുക്കാലോടെയാണ് സംഭവം. തിരുവനന്തപുരത്തേക്ക് പോയ കോർബ എക്സ്പ്രസ്സിനു മുന്നിലാണ് ചിറയിൻകീഴ് റെയിൽവേ സ്റ്റേഷൻ പ്ലാറ്റ്ഫോമിൽ നിന്നും ആണ് പ്രവീൺ ചാടിയത്.
കൊല്ലത്തെ ഹെൽത്ത് ഇൻസ്‌പെക്ടർ ആണ് പ്രവീൺ. ചിറയിൻകീഴ് പൊലീസ് സ്ഥലത്തെത്തി മൃതദേഹം ചിറയിൻകീഴ് താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും.
















