തിരുവനന്തപുരം: എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ പുകഴ്ത്തിയും പിന്തുണച്ചും ഓര്‍ത്തഡോക്‌സ് സഭ തിരുവനന്തപുരം ഭദ്രാസനയുടെ മുന്‍ അധിപനായിരുന്ന ഗബ്രിയേല്‍ മാര്‍ ഗ്രിഗോറിയോസ് മെത്രാപ്പൊലീത്ത.
വെള്ളാപ്പള്ളിയെ മുഖ്യമന്ത്രി കാറില്‍ കയറ്റിയതില്‍ രാഷ്ട്രീയം കാണേണ്ടതില്ലെന്ന് ഗബ്രിയേല്‍ മാര്‍ ഗ്രിഗോറിയോസ് പറഞ്ഞു. സാമുദായിക ഐക്യം സ്വാഗതാര്‍ഹമാണ്. രാഷ്ട്രീയ നേട്ടത്തിന് വേണ്ടിയാണെന്ന് കരുതേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു.
















