കൊൽക്കത്ത: പശ്ചിമ ബംഗാളിൽ രാമക്ഷേത്രം നിർമിക്കാൻ ഒരുങ്ങി ബിജെപി. ബംഗാളിലെ നാദിയ ജില്ലയിലെ ശാന്തിപൂരാണ് നിർമാണത്തിനായി തെരഞ്ഞെടുത്തിരിക്കുന്നത്. ബംഗാളിൽ രാമക്ഷേത്രം പണിയാനുള്ള ബിജെപി നീക്കം തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള തന്ത്രമാണെന്നാണ് തൃണമൂൽ കോൺഗ്രസിൻ്റെ ആരോപണം
ഏതാനും മാസങ്ങൾക്ക് മുൻപ് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയുടെ നേതൃത്വത്തിൽ ബംഗാളിൽ വിവിധ മത-സാംസ്‌കാരിക സ്മാരകങ്ങൾ നിർമിക്കുന്നതിനുള്ള പദ്ധതിക്കായി തറക്കല്ലിട്ടിരുന്നു. പദ്ധതിയുടെ ആദ്യപടിയെന്ന നിലയിൽ ബാബരി മസ്ജിദിന്റെ നേർപ്പകർപ്പ് നിർമിക്കാനുള്ള കല്ലിടൽ ചടങ്ങ് മുൻ ടിഎംസി എംഎൽഎ ഹുമയൂൺ കബീർ ബംഗാളിലെ മുർഷിദാബാദിൽ നിർവഹിക്കുകയും ചെയ്തിരുന്നു.
ഇതിന് പിന്നാലെയാണ് ‘ബംഗാളി രാമ’ക്ഷേത്രം എന്ന ആശയവുമായി ബിജെപി മുന്നോട്ടുവന്നിരിക്കുന്നത്.
















