ദേശീയ ഗാനം ആദ്യം ആലപിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി നിയമസഭയിൽ നിന്ന് ഇറങ്ങിപ്പോയി തമിഴ്നാട് ഗവർണർ ആർ.എൻ.രവി. നയപ്രഖ്യാപന പ്രസംഗം വായിക്കാതെയാണ് ഗവർണർ ഇറങ്ങി പോയത്. പിന്നീട് സ്പീക്കർ എം.അപ്പാവു ആണ് നയപ്രഖ്യാപന പ്രസംഗം വായിച്ചത്.
ഇത് മൂന്നാം തവണയാണ് ഗവർണർ നിയമസഭയിൽ നിന്നു ഇങ്ങനെ ഇറങ്ങി പോകുന്നത്. രാവിലെ നിയമസഭയിൽ എത്തിയ ഗവർണർ നയപ്രഖ്യാപനത്തിനു മുന്നോടിയായി ദേശിയ ഗാനം ആലപിക്കാനായി നിർദേശിച്ചു. എന്നാൽ തമിഴ് നാടിന്റെ ഔദ്യോഗിക സംസ്ഥാന ഗാനമായ ‘തമിഴ് തായ് വാഴ്ത്ത്’ ആദ്യം ആലപിക്കുകയും പിന്നീട് ദേശീയ ഗാനം അവസാനം ആലപിക്കുകയും ആണ് ചെയ്തത്.
ഇതാണ് തമിഴ് നാടിന്റെ രീതിയെന്നും സ്പീക്കർ അറിയിച്ചു. എന്നാൽ ഇതിൽ കുപിതനായ ഗവർണർ നിയമസഭയിൽ നിന്ന് വാക്ക് ഔട്ട് ആവുകയായിരുന്നു.
ഇതിനെതിരെ തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ പ്രമേയം അവതരിപ്പിച്ചു – ‘ആടിന് താടിയും സംസ്ഥാനത്ത് ഗവർണറും ആവശ്യമില്ലെ’ന്നാണ് പ്രസംഗത്തിനിടയിൽ സ്റ്റാലിൻ ചൂണ്ടിക്കാട്ടിയത്.
















