പച്ചമാങ്ങ ഉണ്ടോ ? എങ്കിൽ രണ്ടോ മൂന്നോ പച്ചമാങ്ങ എടുത്തോളൂ.. തേനൂറും രുചിയിൽ അടിപൊളി മിഠായി തയ്യാറാക്കാം. ഇത് ഹെൽത്തിയാണ് എന്ന കാര്യത്തിൽ സംശയം വേണ്ട. യാതൊരു പ്രിസർവേറ്റീവും ചേർക്കാത്തതിനാൽ ധൈര്യമായി കുട്ടികൾക്കു നൽകാം.
ചേരുവകൾ
പച്ചമാങ്ങ
പഞ്ചസാര
നാരങ്ങാനീര്
തയ്യാറാക്കുന്ന വിധം
മൂന്ന് പച്ചമാങ്ങ തൊലി കളഞ്ഞ് നീളത്തിൽ മുറിച്ചത് തിളച്ച വെള്ളത്തിൽ മൂന്നു മിനിറ്റ് വേവിക്കാം. ശേഷം വെള്ളം ആരിച്ചെടുത്ത് മറ്റൊരു പാത്രത്തിലേയ്ക്ക് മാറ്റി ഒരു കപ്പ് പഞ്ചസാര കൂടി ചേർത്ത് മാറ്റി വെയ്ക്കാം. പഞ്ചസാര നന്നായി അലിഞ്ഞതിനു ശേഷം മാങ്ങ കഷ്ണങ്ങൾ നന്നായി ഉണക്കാം. ഉണങ്ങിയെടുത്ത പച്ചമാങ്ങയിലേയ്ക്ക് പഞ്ചസാര പൊടിച്ചതു കൂടി ചേർത്ത് വൃത്തിയാക്കിയ പാത്രത്തിൽ അടച്ചു സൂക്ഷിക്കാം.
















