ശബരിമല സ്വർണക്കൊള്ള കേസിൽ മുൻ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന് കുരുക്കായി ഉണ്ണികൃഷ്ണൻ പോറ്റിയുടേയും മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് എ. പദ്മകുമാറിന്റേയും മൊഴി. കടകംപള്ളി സുരേന്ദ്രൻ മന്ത്രിയാകുന്നതിന് മുമ്പ് തന്നെ ഉണ്ണികൃഷ്ണൻ പോറ്റിക്ക് അറിയാം എന്നും അവർ തമ്മിൽ അടുത്തബന്ധമുണ്ടെന്നും പോറ്റി മൊഴി നൽകിയതായി വിവരം.
തിരുവനന്തപുരംകാരനെന്ന നിലയിൽ കടകംപള്ളിയുമായി പരിചയമെന്നാണ് ഉണ്ണികൃഷ്ണൻ പോറ്റിയുടെ മൊഴി. ദേവസ്വം ബോർഡ് മന്ത്രിയായതിന് ശേഷം കടകംപള്ളി സുരേന്ദ്രൻ പുളിമാത്തെ വീട്ടിൽ വന്നിട്ടുണ്ട് എന്നും ഉണ്ണികൃഷ്ണൻ പോറ്റി മൊഴിയിൽ പറയുന്നു.
എ. പദ്മകുമാറിന്റെ മൊഴിയും കടകംപള്ളി സുരേന്ദ്രന് എതിരായിരുന്നു. ഉണ്ണികൃഷ്ണൻ പോറ്റിയെ താൻ പരിചയപ്പെടുന്നതിന് മുമ്പ് തന്നെ മന്ത്രി കടകംപള്ളിക്കും തന്ത്രി കണ്ഠര് രാജീവർക്കും അറിയാമായിരുന്നുവെന്നായിരുന്നു എ. പദ്മകുമാർ നേരത്തെ നൽകിയ മൊഴി.
















