സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരമെന്ന് എന്‍ഡിടിവിയുടെ വോട്ട് വൈബ് സര്‍വേ. വി.ഡി.സതീശൻ മുഖ്യമന്ത്രിയാകണമെന്ന് സർവേയിൽ പങ്കെടുത്ത 22.4% പേർ അഭിപ്രായപ്പെട്ടു.
പിണറായി മുഖ്യമന്ത്രിയാകണമെന്ന് 18% പേരും കെ.കെ.ശൈലജ മുഖ്യമന്ത്രിയാകണമെന്ന് 16.9% പേരും രാജീവ് ചന്ദ്രശേഖർ മുഖ്യമന്ത്രിയാകണമെന്ന് 14.7% പേരും ശശി തരൂർ മുഖ്യമന്ത്രിയാകണമെന്ന് 9.8% പേരും അഭിപ്രായപ്പെട്ടു. യുഡിഎഫിനെ 32.7% അനുകൂലിച്ചു. എൽഡിഎഫിനെ 29.3 % പേരും എൻഡിഎയെ 19.8% പേരും മറ്റുള്ളവരെ 3% പേരും അനുകൂലിച്ചു.
51.9% പേർ സർക്കാരിനെതിരെ വോട്ടു ചെയ്തു. 31% പേർ വളരെ മോശം ഭരണമാണെന്നും 20.9% പേർ മോശം ഭരണമെന്നും അഭിപ്രായപ്പെട്ടു. 23.8% പേർ വളരെ മികച്ച ഭരണമാണെന്നും 10.7% പേർ ഭരണം കൊള്ളാമെന്നും 11.8% പേർ ശരാശരി ഭരണമാണെന്നും അഭിപ്രായപ്പെട്ടു. 1.8% അഭിപ്രായം രേഖപ്പെടുത്തിയില്ല.
തിരഞ്ഞെടുപ്പിന് മുന്‍പും ശേഷവും എന്‍ഡിടിവി ഇത്തരം സര്‍വേ പ്രസിദ്ധീകരിക്കാറുണ്ട്. ഡേറ്റ അനാലിസിസ് സ്ഥാപനമായ വോട്ടുവൈബുമായി ചേര്‍ന്നുള്ള സര്‍വേയാണിത്.
















