വരുന്ന തെരഞ്ഞെടുപ്പിൽ മുഖ്യമന്ത്രി പിണറായി വിജയൻ എൻ.ഡി.എക്കൊപ്പം നിൽക്കണം എന്ന് കേന്ദ്രമന്ത്രി രാം ദാസ് അതാവലെ. ബിജെപിക്ക് ഒപ്പം നിന്നാൽ കേന്ദ്രത്തിൽ നിന്ന് കൂടുതൽ പണം കേരളത്തിന് ലഭിക്കുമെന്നും കൂടാതെ എൽ.ഡി.എഫിന് ഭരണത്തുടർച്ച ഉണ്ടാകുമെന്നും അതാവലെ പറഞ്ഞു.
കണ്ണൂരിൽ നടന്ന സമ്മേളനത്തിൽ ആണ് രാം ദാസ് അതാവലെ പറഞ്ഞത്. “കമ്മ്യൂണിസ്റ്റ് പാർട്ടി ബി.ജെ.പിയെ എതിർത്തോളൂ, പക്ഷേ വികസനത്തെ എതിർക്കരുതെന്നും കേരളത്തിൽ നിന്ന് കൂടുതൽ പേർ റിപ്പബ്ലിക് പാർട്ടിയിലേക്ക് എത്തുന്നുണ്ട്, പിണറായി വിജയൻ എൻഡിഎയിൽ ചേരുകയാണെങ്കിൽ അതൊരു വിപ്ലവകരമായ തീരുമാനമാകുമെന്നും കേന്ദ്ര മന്ത്രി പറഞ്ഞു.
















