സ്പെയിനിൽ ബാർസിലോണയ്ക്ക് സമീപം ഗെലിഡ നഗരത്തിൽ ട്രെയിൻ മതിലിൽ ഇടിച്ച് ലോക്കോ പൈലറ്റിന് ദാരുണാന്ത്യം. അപകടത്തിൽ 40 ഓളം യാത്രക്കാർക്ക് പരുക്കേറ്റു, അതിൽ നിരവധിപേരുടെ നില ഗുരുതരമാണ്. മാഡ്രിഡിൽ രണ്ട് അതിവേഗ ട്രെയിനുകൾ കൂട്ടിയിടിച്ച് 42 പേർ കൊല്ലപ്പെട്ട് ദിവസങ്ങൾ പിന്നിടും മുൻപാണ് നിലവിലെ അപകടം.
ചൊവ്വാഴ്ചയാണ് അപകടം സംഭവിക്കുന്നത്. കാറ്റലോണിയ മേഖലയിൽ ഉണ്ടായ കനത്ത മഴയിൽ റെയിൽ പാളത്തിലേക്ക് മതിൽ ഇടിഞ്ഞ് വീണിരുന്നു. ഇത് അറിയാതെ ആ സമയം അതിലൂടെ വന്ന ട്രെയിൻ മതിലിൽ ഇടിച്ചാണ് അപകടം ഉണ്ടാകുന്നത്. അപകടത്തിൽ മതിലിന് അടിയിൽ ആരും കുടുങ്ങി കിടക്കുന്നില്ലെന്നാണ് അധികൃതർ വിശദമാക്കുന്നത്.
38 അഗ്നിശമനാ വാഹനങ്ങളും 20ലേറെ ആംബുലൻസുകളും മേഖലയിൽ രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടിട്ടുണ്ട്. അപകടത്തിന് പിന്നാലെ ഇതേ പാളത്തിലൂടെയുള്ള ട്രെയിൻ സർവ്വീസുകൾ റദ്ദാക്കി.
















