അനധികൃതമായി പുഴമണൽ കടത്തിയ ലോറി പൊലീസ് പിടികൂടി. മാവൂർ പൊലീസ് സ്റ്റേഷൻ പരിധിയിലെ കൂളിമാട് ആണ് സംഭവം നടന്നത്.
പന്നിക്കോട് സ്വദേശി ജിയാദിന്‍റെ ഉടമസ്ഥതയിലുള്ള മണൽ കയറ്റിയ ടിപ്പർ ലോറിയാണ് മാവൂരിൽ വച്ച് നൈറ്റ് പട്രോളിങ് ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന മാവൂർ പൊലീസ് പിടികൂടിയത്.
പുഴയിൽ നിന്ന് അനധികൃതമായി മണൽ എടുക്കുന്നതായി മാവൂര്‍ ഇന്‍സ്പെക്ടര്‍ക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ലോറികൾ പിടികൂടിയത്. പൊലീസിനെ കണ്ട് ലോറിയിൽ ഉണ്ടായിരുന്നവർ ഓടി രക്ഷപ്പെട്ടു.
















