കൊല്ലം: സിപിഐഎം കൊല്ലം ജില്ലാ കമ്മിറ്റി അംഗം മുസ്ലിം ലീഗില്‍ ചേര്‍ന്നത് മധുരം വിതരണം ചെയ്ത് ആഘോഷിച്ച് അഞ്ചലിലെ സിപിഐഎം പ്രവര്‍ത്തകര്‍. പച്ച ലഡുവും പായസവും വിതരണം ചെയ്തായിരുന്നു പ്രവര്‍ത്തകരുടെ ആഘോഷം. ‘ഞങ്ങളുടെ ജില്ലാ കമ്മിറ്റി അംഗം പോയി, പാര്‍ട്ടി രക്ഷപ്പെട്ടു’ എന്നു പറഞ്ഞാണ് പ്രവര്‍ത്തകരുടെ ലഡു വിതരണം.
‘വഞ്ചനാപരമായ സമീപനമാണ് സുജ ചന്ദ്രബാബു സ്വീകരിച്ചത്. നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനായാണ് കളംമാറ്റിയത്. ജനങ്ങള്‍ക്കിടയില്‍ വലിയ പ്രതിഷേധം ഉണ്ട്. ഇടതുപക്ഷത്തിനൊപ്പം നിന്ന് എല്ലാ സൗഭാഗ്യങ്ങളും ലഭിച്ചശേഷം പാര്‍ട്ടി വിടുന്നു. നാട്ടിലെ ജനങ്ങളെല്ലാവരും ചേര്‍ന്നാണ് മധുരം വിതരണം ചെയ്തും പായസം വെച്ചും ആഘോഷിക്കുന്നത്’ പ്രവര്‍ത്തകരിലൊരാള്‍ പറഞ്ഞു.
















