മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്കെതിരായി മന്ത്രി ഗണേഷ് കുമാർ നടത്തിയ ആരോപണത്തിന് മറുപടിയുമായി മുൻ മന്ത്രി കെ.സി. ജോസഫ്. ഗണേഷ് ഓലപ്പാമ്പ് കാണിച്ച് പേടിപ്പിക്കണ്ട എന്നാണ് ജോസഫ് പറഞ്ഞത്
ഉമ്മൻ ചാണ്ടി ആരാണെന്നും ഗണേഷ് ആരാണെന്നും കേരളത്തിലെ ജനങ്ങൾക്ക് അറിയാം എന്നും വിവാദ പരാമർശങ്ങൾ അംഗീകരിക്കാൻ കഴിയില്ലെന്നും ഗണേഷിന്റെ കുഴപ്പംകൊണ്ടാണ് മന്ത്രി സഭയിൽനിന്നും അദ്ദേഹത്തെ മാറ്റി നിർത്തിയതെന്നും കെ.സി. ജോസഫ് പറഞ്ഞു.
കൂടാതെ കേസുമായി ബന്ധപ്പെട്ടാണ് ഗണേഷിനോട് രാജിവെക്കാൻ യുഡിഎഫ് ആവശ്യപ്പെട്ടത്. ആരോപണങ്ങൾ തുടർച്ചയായി ഉണ്ടായതുകൊണ്ടാണ് മന്ത്രിസഭയിൽ പിന്നീട് ഉൾപ്പെടുത്താത്തത്. അതിന് ഉമ്മൻ ചാണ്ടിയെ പഴിച്ചിട്ട് കാര്യമില്ല എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സരിത എഴുതിയ കത്തിൽ നാല് പേജുകൾ കൂട്ടിച്ചേർത്തു. ഈ ഭാഗത്താണ് ഉമ്മൻ ചാണ്ടിക്കെതിരേ പരാമർശങ്ങൾ ഉണ്ടായത്. ആ നാല് പേജുകൾ കൂടിയതിന് പിന്നിൽ ക്രിമിനൽ ഗൂഢാലോചന ഉണ്ട്. ആ കേസിലെ ഒന്നാം പ്രതി സരിതയും രണ്ടാം പ്രതി ഗണേഷ് കുമാറുമാണ്. ഉമ്മൻ ചാണ്ടി ഒരിക്കലും കുടുംബം കലക്കുന്ന ആളല്ല. അദ്ദേഹം ഒരിക്കലും അങ്ങനെ ചെയ്യില്ല ജോസഫ് പറഞ്ഞു.
കുടുംബപ്രശ്നം തീർക്കാൻ ഇടപെട്ട ഉമ്മൻചാണ്ടി തന്റെ കുടുംബം തകർത്തെന്ന് ഗണേഷ്‌കുമാർ കഴിഞ്ഞ ദിവസം കുറ്റപെടുതിയന്റെ മറുപടിയായി ആണ് ജോസഫ് പറഞ്ഞത്. സോളാർ കേസിലെ പ്രതി സരിതയെക്കൊണ്ട് ഉമ്മൻചാണ്ടിക്കെതിരേ ഗണേഷ്‌കുമാർ ആരോപണം ഉന്നയിപ്പിച്ചതായി ചാണ്ടി ഉമ്മൻ കഴിഞ്ഞദിവസം പറഞ്ഞിരുന്നു. ഇതാണ് ഗണേഷ് കുമാറിനെ പ്രകോപിപ്പിച്ചത്
















