കോന്നിയിൽ പത്തനംതിട്ട കലക്ടർ എസ്.പ്രേം കൃഷ്ണന്റെ വാഹനം അപകടത്തിൽപ്പെട്ടു. മറ്റൊരു കാറുമായി കൂട്ടിയിടിച്ചു കളക്ടറുടെ വാഹനം തലകീഴായി മറിയുകയായിരുന്നു.
അപകടത്തിൽ കലക്ടറെയും ഒപ്പമുണ്ടായിരുന്ന ഗൺമാൻ മനോജ്, ഡ്രൈവർ കുഞ്ഞുമോൻ എന്നിവരെ പത്തനംതിട്ടയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരുക്ക് സാരമുള്ളതല്ലെന്നാണു പ്രാഥമിക വിവരം.
















