മലയാളത്തിൽ ന്യൂസ് ചാനലുകൾ കാലുറപ്പിക്കുവാൻ തമ്മിൽ നടതുന്ന യുദ്ധങ്ങൾ അടുത്തിടെ ഏറെ വാർത്തകൾ സൃഷ്ടിച്ചു കഴിഞ്ഞു. ചാനൽ താരങ്ങൾ മറുകണ്ടം ചാടുന്നതും ഏറെ ജനശ്രദ്ധ ആകർഷിക്കുന്നു. അതിനിടയിൽ പുതിയൊരു സാറ്റലൈറ്റ് ചാനൽ കൂടി. M5 ലൈവ് എന്ന പുതിയ ചാനലിനെ നയിക്കുന്നത് മുതിർന്ന മാധ്യമ പ്രവർത്തകൻ ആർ. അജിത്ത് കുമാറാണ്.
മൂന്ന് പതിറ്റാണ്ടിലധികം മംഗളം ദിനപത്രത്തിന്റെയും തുടർന്നു മംഗളം ചാനലിന്റെയും സി ഇ ഓ ആയിരുന്ന അജിത് ഒരു മാസം മുൻപാണ് ന്യൂസ് മലയാളം ടെലിവിഷൻ സി ഇ ഓ സ്ഥാനത്ത് നിന്നും പടി ഇറങ്ങിയത്. ബിഎൽഎം എന്ന ഇരുപതിനായിരം കോടിയിലധികം ആസ്തിയുള്ള സ്ഥാപനത്തിന്റെ പിന്തുണയിലാണ് പുതിയ ചാനൽ ആരംഭിക്കുന്നത്. ബിഎൽഎം ചെയർമാൻ പ്രേംകുമാറാണ് രക്ഷാധികാരി.
കൊച്ചി ആസ്ഥാനമായാണ് തൽക്കാലം പ്രവർത്തിക്കുക. എല്ലാ ചാനലുകളെയും നടുക്കിക്കൊണ്ടായിരുന്നു ബിഗ് ന്യൂസിന്റെ രംഗപ്രവേശം. അവർ വൻതുക കൊടുത്താണ് പല പ്രമുഖരെയും കൂടു മാറ്റിയത്. ഇതിനിടയിൽ എന്ത് തന്ത്രമാണ് അജിത്ത് പ്രയോഗിക്കുക എന്ന് കാണാനിരിക്കുന്നതേ ഉള്ളൂ. വൻ കോളിളക്കം ഉണ്ടാക്കുന്ന വാർത്തകൾ കൊടുത്തു കളം പിടിക്കുന്നതിൽ വിദഗ്ദ്ധൻ ആണല്ലോ അജിത്ത്.
















