നാടിനെ നടുക്കിയ കിളിമാനൂർ വാഹനാപകടക്കേസിൽ ദിവസങ്ങൾ നീണ്ട ഒളിച്ചുകളിക്കൊടുവിൽ ജീപ്പ് ഉടമ വള്ളക്കടവ് സ്വദേശി വിഷ്ണു പോലീസിന്റെ പിടിയിലായി. കേരള-തമിഴ്‌നാട് അതിർത്തിയിൽ നിന്ന് പ്രത്യേക അന്വേഷണ സംഘമാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. സംസ്ഥാനം വിടാൻ ശ്രമിക്കുന്നതിനിടെയാണ് നാടകീയ നീക്കങ്ങളിലൂടെ പോലീസ് വിഷ്ണുവിനെ കുടുക്കിയത്.
അപകടം നടന്നത് മുതൽ ഒളിവിലായിരുന്ന വിഷ്ണുവിനായി പോലീസ് തിരച്ചിൽ ഊർജ്ജിതമാക്കിയിരുന്നു. കഴിഞ്ഞ ദിവസം ഇയാളുടെ മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളിയിരുന്നു. ഇതിന് പിന്നാലെയാണ് ഇയാൾ അതിർത്തി കടക്കാൻ ശ്രമിച്ചത്. കഴിഞ്ഞദിവസം വിഷ്ണുവിന്റെ സുഹൃത്തിനെ അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്തതിൽ നിന്നാണ് പ്രതിയെക്കുറിച്ചുള്ള സുപ്രധാന സൂചനകൾ പോലീസിന് ലഭിച്ചത്.
അപകടസമയത്ത് വിഷ്ണു തന്നെയാണോ വാഹനം ഓടിച്ചിരുന്നത് എന്ന കാര്യത്തിൽ പോലീസ് കൂടുതൽ വ്യക്തത വരുത്താനുണ്ട്.
















